സ്റ്റാർ മാജിക്കിൽ എത്താൻ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, കളിയാക്കുന്നവർ കളിയാക്കട്ടെ- ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

ലക്ഷ്മിയുടെ അഭിമുഖമാണ് വൈറലാവുന്നത്. ജീവിതത്തിൽ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതേയില്ല സ്റ്റാർ മാജിക്കിൽ എത്താൻ ആകുമെന്ന്. നാല് തവണ കോൾ വന്നു പക്ഷേ ഓരോരോ കാര്യങ്ങൾ കൊണ്ട് എനിക്ക് എടുക്കാൻ ആയില്ല. ഞാൻ ഭാഗ്യം ഇല്ലാത്ത കുട്ടിയാണ് എനിക്ക് മാത്രമെന്താണ് ഇങ്ങനെ എന്നൊക്കെ ആയിരുന്നു ചിന്ത. എല്ലാം അടുത്തുവരെ എത്തും എന്നിട്ട് പോകും. എന്നാൽ അങ്ങനെ ഒരു ദിവസം എനിക്ക് വീണ്ടും കോൾ വന്നു ലോട്ടറി അടിച്ച ഫീൽ ആയിരുന്നു. അപ്പോൾ എനിക്ക് മനസിലായി എനിക്ക് വിധിച്ചത് ആയിരുന്നു എന്ന്.

ഷൂട്ടിന്റെ തലേ ദിവസം തന്നെ നമ്മൾക്ക് ഹോട്ടലിൽ എത്തണം. എനിക്കും താരങ്ങൾക്കും വേറെ വേറെ ഹോട്ടലുകൾ ആണ്. അവർക്ക് റിഹേഴ്സൽ ഒക്കെ ഉണ്ടാകും. എന്റെ പ്രധാന പരിപാടി ഡ്രസ്സ് ട്രയൽ നോക്കുകയാണ്. ഞാൻ എനിക്ക് ഓക്കേ ആണെന്ന് തോന്നുന്ന വസ്ത്രം തെരഞ്ഞെടുക്കും. അഞ്ചര അഞ്ചേമുക്കാൽ ആകുമ്പോൾ കമ്പനിയുടെ വണ്ടി വരും. എന്റെ കൂടെ മേക്ക്അപ് ആർട്ടിസ്റ്റും, ടീമും കൂടെ തന്നെ ഉണ്ടാകും . നേരം പോലും വെളുത്തിട്ടുണ്ടാകില്ല. 40 മിനിറ്റ് യാത്ര ഉണ്ട്.

ഫ്ലോറിൽ എത്തിയാൽ അവിടെ ഒരു മേക്ക്അപ് റൂം ഉണ്ട്. ഒമ്പതുമണിക്ക് ബ്രേക്ക് ഫാസ്റ്റ് ടൈം. അത് കഴിഞ്ഞാൽ ഉടനെ തന്നെ ഫ്ലോറിലേക്ക്. അവിടെ ക്യാമറയും ഫ്ലോറും ഒക്കെ തോട്ടുവണങ്ങിയിട്ടാണ് ഞാൻ കേറുക. അതിനുശേഷം പൂജയും, മീറ്റിങ്ങും ഉണ്ടാകും. എപ്പിസഡ് തുടങ്ങി കഴിഞ്ഞാൽ 11 മണിക്ക് ഒരു ബ്രഡ് ഓംലെറ്റ് വരും, പിന്നെ ഒരു പഫ്‌സും. ഇതെല്ലാം കഴിഞ്ഞു ബ്രേക്ക് ആകാൻ ഒരു മൂന്നര വരെ ആകാം. ലഞ്ച് ബ്രേക്കിന് ശേഷം അടുത്ത എപ്പിസോഡിന്റെ ഷൂട്ടും നടക്കും.

ഷൂട്ടുകൾ തീരുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് റൂമിൽ എത്തുക. ചിലപ്പോ ഒന്നും രണ്ടും മണി വരെ ആകാം. പിന്നെ നേരെ ഫ്രഷ് ആകും, ബോധം ഇല്ലാതെ ഉറങ്ങി പോകും. അടുപ്പിച്ച് ഡ്യൂട്ടി ഉള്ള സമയം രാവിലെ തന്നെ പോകണം. നമ്മൾക്ക് ഒരിക്കലും ഹെക്ടിക് ആയി തോന്നിയിട്ടേ ഇല്ല. ഒരു പിക്നിക് മോഡിൽ ആണ് എല്ലാവരും പോകുന്നത്. കളിയാക്കലുകൾ ഒന്നും ഞങ്ങളെ ബാധിക്കാറില്ല ഞങ്ങളെ കളിയാക്കാൻ ആണ് ഞങ്ങൾ പറയുക.

ഞാൻ നാലിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ആദ്യമായി ഒരു കാർ കാണുന്നത്. അത് അമ്മാവന്റെ കാർ അച്ഛൻ ഓടിക്കാൻ എടുത്തു വന്നതാണ്. എനിക്ക് ഒരു കാർ ഉണ്ടാകണം എന്ന് വലിയ ആഗ്രഹം ആയിരുന്നു, അങ്ങനെ ആണ് ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ മാരുതിയുടെ ഒരു വിന്റേജ് മോഡൽ സെക്കൻഡ്ഹാൻഡിന് അച്ഛന് 38000 രൂപയ്ക്ക് വാങ്ങുന്നത്. അന്ന് ഞാൻ ജീവിതത്തിൽ വിചാരിച്ചില്ല പ്രീമിയർ ബി എം വാങ്ങാൻ ആകും എന്ന്.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.