ഡ്യൂട്ടിക്കിടെ മദ്യകുപ്പികളുമായി വയനാട്ടിലെത്തി നാട്ടുകാരുടെ തല്ലുവാങ്ങിയ പോലിസുകാർ ഇപ്പോഴും മാഹിയിൽ വിലസുന്നു

വയനാട്; ഡ്യൂട്ടി സമയത്ത് വയനാട്ടിലേക്ക് ടൂർ പോയി റിസോട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി തല്ലു വാങ്ങിയ സംഭവത്തിൽ അന്വേഷണം എങ്ങും എത്തിയില്ല. മാഹി സ്പിന്നിംഗ് മിൽ സ്വദേശിയെ അന്വേഷണ ഉദ്യോഗസ്ഥനായ കോസ്റ്റൽ സി.ഐ. ഭീഷണിപ്പെടുത്തിയതായും ആരോപണം നിലനിൽക്കുന്നു.

അതേ സമയം പുതുച്ചേരി മുൻ മന്ത്രി ഈ സംഭവത്തിൽ ഇടപ്പെടുകയും സംഭവത്തിൽ ഇടപ്പെട്ട പോലീസുകാരെ വിളിച്ചു വരുത്തി താക്കീത് നല്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വനിത എസ്.ഐ.റീനയെ ആദ്യം ജോലി ചെയ്ത കോസ്റ്റൽ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. അതും മാഹി പോലീസ് സ്റ്റേഷന് തൊട്ടരികെ എസ്.ഐ താമസിക്കുന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ. മാഹിയിൽ എസ്.ഐ.ഇല്ലാത്തത് കൊണ്ടാണ് കോസ്റ്റലിൽ നിന്നും റീനയെ മാഹി സ്റ്റേഷനിലേക്ക് മാറ്റിയത്. വിവാദം വന്നതോടെ വീണ്ടും കോസ്റ്റലിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പോലീസുകാർ ഇപ്പോഴും മാഹിയിൽ അടിച്ചു പൊളിക്കുന്നു. മാഹി എന്നാൽ മദ്യമെന്നാണ് ചൊല്ല്. 9 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്നത് 67 മദ്യകടകളും. പിന്നെ എന്തിന് പോലിസുകാർ‌ പേടിക്കണം.

മദ്യം വിലകുറച്ചും സുലഭമായും കിട്ടുന്ന മാഹിയിൽ നിന്നും വയനാട്ടിലേക്ക് മദ്യ കുപ്പികളും ആയി ഇന്നോവാ കാറിൽ പോലീസ് സ്റ്റിക്കർ ഒട്ടിച്ച് വയനാട്ടിൽ പോയത് ഉല്ലസിക്കാൻ സുരക്ഷിത താവളവും മാഹി ഒഴിവാക്കാനും ആയിരുന്നു. പോലീസുകാർ മാഹിയിൽ നിന്നും വന്ന കാറിൽ മാഹി നിർമ്മിത വിദേശ മദ്യകുപ്പികളും ഉണ്ടായിരുന്നു. വയനാട്ടിലേ ഹോട്ടലിൽ മുറി സൗജന്യമായി കിട്ടാനും ഗ്രാൻ മോർക്കസ് ബ്രാൻ്റ മദ്യം കിട്ടാനുമായിരുന്നു മാഹിയിലേ വനിതാ എസ്.ഐ അടക്കം ബഹളം വച്ചത്.

മാഹിയിൽ നിന്നും ഒരു മദ്യ മുതലാളിയുടെ ഇന്നോവാ കാർ പോലീസുകാർ എടുത്ത് അതിലായിരുന്നു വയനാട്ടിലേക്ക് പോയത്. കെ എൽ 63 ഡി 3030 എന്ന നമ്പർ ഇന്നോവ കാർ തലശേരിയിൽ ആണ്‌ രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ഇൻഷുറൻസ് പോലും അടക്കാത്ത കാറിൽ നിയമം ലംഘിച്ചായിരുന്നു പോലിസ്സ് സംഘത്തിന്റെ യാത്ര.

28- 02-2022ൽ അതായത് ഒന്നര വർഷം മുമ്പ് ഈ ഇന്നോവ കാറിന്റെ ഇൻഷുറൻസ് തീർന്നതാണ്‌. ഈ കാറിൽ വയനാട്ടിലേക്ക് കേസ് അന്വേഷണം എന്ന് പറഞ്ഞ് ലീവിലുള്ള ഒരു പോലീസുകാരനും ഡ്യൂട്ടിയിലുള്ള 4 പേരും ചേർന്ന് പോവുകയായിരുന്നു. മാഹി എസ് ഐ റീനയായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥ.

സുൽത്താൻ ബത്തേരിയിൽ എത്തിയ പോലീസുകാർ പൂക്കോട്ടിൽ റസിഡൻസി എന്ന ഹോട്ടലിൽ മദ്യപിക്കാനായി മുറി എടുത്തു. എന്നാൽ സാധാരണ ദിവസങ്ങളിൽ 2500 രൂപ ആണെന്നും ഇന്ന് ശനിയാഴ്ച്ച ആയതിനാൽ 1000 രൂപ കൂടുതൽ ആണെന്നും ഹോട്ടലുകാർ പറഞ്ഞു. എന്നാൽ പോലീസുകാർ ആണെന്നും ഫ്രീയായി റൂം വേണം എന്നും ആയി പോലീസ് സംഘം. ഒടുവിൽ ചെറിയ പൈസ തരാം റൂം തന്നേ പറ്റൂ എന്നായി പോലീസുകാർ. തുടർന്ന് വാകേറ്റവും ബഹളവും ആയി. നാട്ടുകാർ കൂടി മഫ്ടിയിൽ ആയിരുന്ന പോലീസുകാരേ എടുത്തിട്ട് അടിച്ചു എന്നാണറിയുന്നത്. 2 പോലീസ്കാർക്ക് നന്നായി തല്ലു കിട്ടി അവശരായി എന്നും നാട്ടുകാർ പറയുന്നു