പിടിച്ച് കൊണ്ട് പോടോ

സ്ത്രീകൾ നരകിച്ച് മരിക്കുമ്പോൾ അമ്മച്ചിക്ക് ചെവിയും കേൾക്കില്ല. വനിതാ കമ്മീഷൻ ചെയർമാർ ജോസഫൈനേ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. ജോസഫൈന്റെ മോശം പെരുമാറ്റം ഇപ്പോൾ മുഖ്യമന്ത്രിയുടെ നേർക്കും പരിഹാസമായി മാറി.

ഷൈലജ ടീച്ചറിനെപ്പോലെ കാര്യശേഷിയുള്ള ഒരു വനിതയെപ്പോലും മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയ പിണറായി വിജയൻ ഇത്തരത്തിലെ തള്ളമാരേ മാറ്റാത്തത് എന്താകും. ജോസഫൈൻ മുമ്പും വിവാദങ്ങൾ അനേകം ഉണ്ടാക്കി സർക്കാരിനെ നാണം കെടുത്തിയിട്ടുണ്ട്. പുതിയ നേതാക്കൾക്ക് അവസരം നൽകിയ,രണ്ടാം പിണറായി സർക്കാർ എന്തുകൊണ്ടാണ് വില കുറഞ്ഞ സംസ്‌കാരമുള്ള, യാതൊരു മനോധർമ്മവും ഇല്ലാത്ത ഈ വനിതാകമ്മീഷൻ അധ്യക്ഷയെ ആ സ്ഥാനത്തു തുടരാൻ അനുവദിക്കുന്നത്.

ജോസഫൈൻ ഇപ്പോൾ എല്ലാ അർഥത്തിലും ഇടത് സർക്കാരിനു ബാധ്യതയാണ്‌. എന്തൊകൊണ്ട് സകല മണ്ടത്തരങ്ങളും എഴുന്നൊള്ളിക്കുന്ന ഇവരെ പിണറായി വിജയൻ മാറ്റാത്തത്. ജോസഫൈന്റെ അടുത്ത് ഇടത് നേതാക്കളുടേയും മക്കളുടേയും ബോംബുകൾ ഉണ്ടോ. നിരവധി ഇറ്റത് നേതാക്കൾക്കും അവരുടെ മക്കൾക്കും എതിരേ കഴിഞ്ഞ 5 വർഷത്തിനിടെ ഉയർന്ന ആരോപണം എല്ലാം ജോസഫൈൻ വളരെ മനോഹരമായാണ്‌ കൈകാര്യം ചെവ്യ്തത്. അത് മാത്രം മതി ഇവർക്ക് ട്രോഫി നല്കി ആദരിക്കാൻ എന്നും വിമർശനം. മുഖ്യമന്ത്രിക്ക് വരെ ഭീഷണി ആകുന്ന ബോംബുകൾ ജോസഫൈന്റെ അടുത്ത് ഉണ്ട് എന്നും പറയുന്നു

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ. താൻ അനുഭവിക്കുന്ന ഗാർഹികപീഡന ആവലാതി പറയാൻ ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയതായി ബിന്ദു കൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ഭരണത്തിൽ സ്ത്രീ പീഢന കേസുകൾ പാർട്ടി അന്വേഷിക്കും എന്നും പാർട്ടിക്ക് അതിനു സംവിധാനം ഉണ്ടെന്നു വരെ ജോസഫൈൻ പറഞ്ഞിരുന്നു