മസിലുറച്ച കാലുകളുമായി മോഹൻലാൽ, വർക്കൗട്ട് വീഡിയോ വൈറൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

ജിമ്മിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. കാലുകളിലെ മസിലുകൾക്കായി പ്രത്യേകമായി ചെയ്യുന്ന വർക്ക് ഔട്ടിന്റെ വിഡിയോയാണ് ഇത്. കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിലുറച്ച കാലുകളും വിഡിയോയിൽ കാണാം. വിഡിയോയ്ക്കൊടുവിൽ ലാലേട്ടന്റെ സ്റ്റൈലൻ ചിരിയുമുണ്ട്.