അമ്മയുടെ അശ്രദ്ധ, തൊട്ടിലെന്ന് കരുതി കുഞ്ഞിനെ കിടത്തിയത് ഓവനിൽ, ദാരുണാന്ത്യം

വാഷിംഗ്ടണ്‍ : തൊട്ടിലെന്ന് കരുതി അമ്മ കുട്ടിയെ കിടത്തിയത് ഓവനുള്ളിൽ. കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച് മറക്കുകയായിരുന്നു അമ്മ. കുഞ്ഞ് മരണപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുരന്തം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച് പൊള്ളലേറ്റിരുന്നു. ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മയ്ക്ക് കാര്യം മനസ്സിലായതെന്നും പൊലീസ് പറയുന്നു. 26കാരിയായ മറിയ തോമസ് ആണ് കുട്ടിയുടെ അമ്മ.
ഇവർക്ക് മാനസിക പ്രശനം ഉണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

മറിയയുടെ മാനസിക ആരോഗ്യ നിലയും ദുരന്തത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കാമെന്നാണ് അവരുടെ ഒരു സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് കുട്ടിയ കണ്ടിട്ടുള്ളതെന്നും ഈ വേദന താങ്ങാന്‍ കഴിയുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.