ബിഹാറില്‍ വിശ്വാസ വോട്ട് നേടി നിതീഷ് കുമാര്‍, മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ കൂറുമാറി

പട്‌ന. ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 122 പേരുടെ പിന്തുണയായിരുന്നു. 243 അംഗ സഭയില്‍ 130 അംഗങ്ങളുടെ പിന്തുണ നേടിയാണ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. പ്രതിപക്ഷ അംഗങ്ങള്‍ വിശ്വാസവോട്ടെുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ 130-0 എന്ന നിലയിലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.

അതേസമയം പ്രതിപക്ഷത്തെ ആര്‍ജെഡി എംഎല്‍എമാരില്‍ ചിലര്‍ വിശ്വാസ പ്രനേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു വെന്നാണ് വിവരം. കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

സര്‍ക്കാരിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും ലഭിച്ചു. ആര്‍ജെഡി കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റാണുള്ളത്.