ഇത് അയ്യപ്പ കോപം, രഹ്നയെ ആറുമാസത്തേക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും കോടതി വിലക്കി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എറെ വിവാദമുണ്ടാക്കിയ വ്യക്തിയാണ് രഹ്ന ഫാത്തിമ.തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറി.ഒരു മുസ്ലീമായ രഹ്ന എന്തിന് ശബരിമലയിൽ പോകുന്നു എന്നതായിരുന്നു ആ സമയം ഉന്നയിച്ച പ്രധാന ചോദ്യം.അടുക്കളയിൽ അർധ നഗ്‌നയായി നിന്നു മത്തിക്കറി വയ്ക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.ബോഡി ആര്ട്ട് ആന്റ് പൊളിറ്റിക്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോയും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.പോലീസ് കേസുവരെയായ രഹ്നയുടെ ബിഎസ്എൻഎല്ലിലെജോലിയും നഷ്ടമായിരുന്നു.

ഇപ്പോളിതാ രഹ്നക്ക് വീണ്ടും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. രഹ്ന ഫാത്തിമയ്ക്ക് കോടതി ശിക്ഷ ലഭിച്ചിരിക്കുകയാണ്. അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് രഹ്ന ഫാത്തിമയെ കോടതി ശിക്ഷിച്ചത്. പഴയ ഒരു ഗോമാതാ ഒലത്തിന് ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും പണി കിട്ടിയിരിക്കുകയാണ്‌. ഒരു കേസിന്റെ ജാമ്യത്തിൽ കഴിയുമ്പോൾ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥയാണ് ഗോമാതാ ഉലത്തിലൂടെ രെഹ്ന ഫാത്തിമ ലംഘിച്ചതെന്ന് അഡ്വക്കേറ്റ് ബി രാധാകൃഷ്ണമേനോന് വേണ്ടി അഡ്വക്കറ്റ് കൃഷ്ണരാജ് ആണ് ഹൈക്കോടതിയിൽ പെറ്റിഷൻ നൽകിയിരിക്കുന്നത്.ഇപ്പോളിതാ കേസിൽ കോടതി ചെറിയ ഒരു തിരുത്ത് വരുത്തിയ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകൻ.

ഫേസ്ബുക് പോസ്റ്റ്

രഹനാ ഫാത്തിമയുടെ ഗോമാതാ ഉലർത്ത്.ഹിന്ദു വിശ്വാസങ്ങളെ ആർക്കും അവഹേളിക്കാം എന്ന കാലം കഴിഞ്ഞു. അർദ്ധ നഗ്നയായി ഗോമാതാ ഉലർത്ത് ഉണ്ടാക്കി പ്രദർശിപ്പിച്ച കേരളത്തിലെ സഖാക്കളുടെയും ജിഹാദികളുടെയും ഓമന പുത്രിയും നവോത്ഥാന നായികയും ആയ രഹാന ഫാത്തിമാക്ക് ഞങ്ങളുടെയും B Radhakrishna Menon ന്റെയും വക ഒരു ചെറിയേ പണി. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു പടം ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ ഹൈക്കോടതി ഞങ്ങളുടെ പരാതിയിൽ ഇന്ന് ഒന്ന് തിരുത്തി. അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം.ഗോമാതാ ഉലർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു.അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി. രഹനാ ഫാത്തിമക്ക് ഞങ്ങളുടെ വക പത്തനംതിട്ടയാത്രാ മംഗളവും….ഹൈന്ദവ വിശ്വാസികൾക്ക് ഞങ്ങളുടെ വക ഒരു മണ്ഡല കാല സമ്മാനവും