അയ്യോ അപ്പന് പിഷാരടിയെ മനസിലായി കാണില്ല എന്ന് ദിവ്യ ഉണ്ണി പറഞ്ഞു, പിഷാരടിയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.മിമിക്രി കലാകാരനായും കോമഡി ഷോകളിലൂടെയും മലയാളികള്‍ നെഞ്ചിലേറ്റിയ താരം ഇപ്പോള്‍ തിരക്കുള്ള നടനാണ്.അവതാരകന്‍ കൂടിയായ താരം സംവിധായകനായും തിളങ്ങി.ഇപ്പോള്‍ സിനിമയിലെത്തി അറിയപ്പെടുന്ന താരമാകുന്നതിന് മുമ്പ് സ്റ്റേജജ് പ്രോഗ്രാമുകള്‍ ചെയ്തിരുന്ന സമയം തനിക്ക് സംഭവിച്ച ഒരു സാമ്പത്തിക നഷ്ടത്തിന്റെ കഥ പറയുകയാണ് അദ്ദേഹം.

ഒരു പ്രമുഖ ട്രൂപ്പിനായി മിമിക്രി കളിക്കാനായി പോകുന്ന സമയം നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ നട്ടിയിരുന്ന’പേ ആന്‍ഡ് പാര്‍ക്ക്’ സ്ഥാനപനത്തില്‍ വണ്ടി വച്ചിട്ടാണ് താന്‍ പോയിരുന്നതെന്നും അത് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യ ഉണ്ണിയോട് പറഞ്ഞപ്പോള്‍ അച്ഛന് രമേഷ് പിഷാരടിയെ മനസിലായി കാണില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പിഷാരടി പറഞ്ഞു.

‘ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ അച്ഛന് വൈറ്റില ടൌണില്‍ ഒരു ‘പേ ആന്‍ഡ് പാര്‍ക്ക്’ പ്രസ്ഥനമുണ്ടായിരുന്നു.അവിടെ വണ്ടി വച്ചിട്ടാണ് ട്രൂപ്പിനെ വണ്ടിയില്‍ കയറി പ്രോഗ്രാമുകള്‍ക്ക് പൊയ്‌കൊണ്ടിരുന്നത്.പിന്നീട് ഒരിക്കല്‍ അമേരിക്കയില്‍ വച്ച് ദിവ്യാ ഉണ്ണിയെ കണ്ടപ്പോള്‍ ഞാനീകാര്യം പറയുകയും ചെയ്തു.അയ്യോ അപ്പന് പിഷാരടിയെ മനസിലായി കാണില്ല എന്നാണ് ദിവ്യ പറഞ്ഞത്.അതായത് മനസിലായിരുന്നെകില്‍ പാര്‍ക്ക് ചെയ്യുന്നതിന് പേ ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് സാരം’.-രമേഷ് പിഷാരടി പറയുന്നു.