മുല്ലപ്പൂ ചൂടി ചന്ദനക്കുറി തൊട്ട് റിമി ടോമി, അന്നേ ക്യൂട്ടായിരുന്നെന്ന് ആരാധകർ

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസവാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും.

ഇപ്പോളിതാ പപ്പയോടൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് റിമി ടോമി. തലയിൽ മുല്ലപ്പൂ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ടു നിൽക്കുന്ന കുട്ടി റിമിയുടെ ചിത്രം ഇതിനോടകം വൈറൽ ആണ്. ‘എന്റെ പപ്പ’ എന്ന കുറിപ്പോടെയാണ് പിതാവിനൊപ്പമുള്ള തന്റെ പഴയകാല ചിത്രം റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നത്തെയും പോലെ നിറഞ്ഞ ചിരിയും റിമി ടോമിയുടെ മുഖത്ത് അന്നുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായെത്തുന്നത്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം. ബൽറാം വേഴ്‍സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം