ഇതാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം, റിമി ടോമിയുടെ വർക്ക് ഔട്ട് വീഡിയോ

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. വിദേശ രാജ്യങ്ങളിലടക്കം പരിപാടികള്‍ക്ക് പോവേണ്ടി വന്നിരുന്നതിനാല്‍ സ്ഥിരം തിരക്കുകളിലായിരുന്നു റിമി. എന്നാല്‍ കൊറോണ കാരണം വീട്ടില്‍ തന്നെയാണിപ്പോള്‍. അതോടെ ലോക് ഡൗണ്‍ കാലം വ്യത്യസ്തമായ ഓരോ പരിപാടികളും കൊണ്ട് നടക്കുകയാണ് റിമി ടോമി. ആട്ടവും പാട്ടും നൃത്തവുമൊക്കെയായി സമയം ചിലവഴിക്കുകയാണ് ഈ പ്രീയ താരം. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലാണ് റിമി കൂടുതൽ സമയം ചിലവഴിക്കുന്നത്.

വീട്ടിൽ വർക്ക് ഔട്ട് ചെയുന്ന ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം. സ്റ്റേ ഹെൽത്തി എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. വർക്ക് ഔട്ട് ചെയുന്ന വീഡിയോയിൽ നടി മുക്തയുടെ മകൾ കളിക്കുന്നതും കാണാം. താരത്തിന്റെ വർക്ക് ഔട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധിയാളുകളാണ് ഇതുവരെയും വീഡിയോക്ക് പ്രതികരണവുമായി രം​ഗത്തെത്തിയത്. ഈ യോ​ഗയാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് പ്രധാന ചോദ്യം. എന്തിനാ ചേച്ചി ഈ ഫിറ്റ്നസ് ഒക്കെ എന്നും ചോദ്യം ഉയരുന്നുണ്ട്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

നേരത്തെ റിമിയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരുന്നെങ്കിലും ഇപ്പോള്‍ അത് ആക്ടീവാണ്. അതിനാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി പറയാറുണ്ട്.നേരത്തെ താരം ഡാൻസുകളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ കിടിലൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു.