അയ്യപ്പന്‍ ബ്രഹ്മചാരിയാണ്

അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ട്. നൈഷ്ഠിക ബ്രഹ്മചര്യം സ്ത്രീകള്‍ക്കുമുണ്ട്.

ശബരിമലയിലെ സമ്പ്രദായം പുരുഷാധിപത്യരീതിയെന്നു സാമാന്യവൽകരിക്കുന്നവർ അറിയാൻ ചിലത് സോഷ്യൽ മീഡിയയ്ക്കും പറയാനുണ്ട്.

ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയും അയ്യപ്പനുണ്ട്.ജാതിമത ഭേദങ്ങള്‍ക്ക് അപ്പുറമാണ് അയ്യപ്പ ഭക്തര്‍ എന്ന വിഭാഗം. മൂര്‍ത്തിയിലുള്ള വിശ്വാസം മാത്രമാണ് ഇതിന്റെ അടിസ്ഥാനം. ക്ഷേത്രം പൊതു ആണ് എന്നത് വിഗ്രഹത്തിന്റെ സ്വഭാവം മാറ്റാനുള്ള ന്യായമല്ല. നൈഷ്ഠിക ബ്രഹ്മചര്യം പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കുമുണ്ട്. ആചാരത്തിന്റെ ഭാഗമായി ഒരു വിഭാഗത്തിനുള്ള നിയന്ത്രണം ഒരുതരത്തിലുമുള്ള വിവേചനമായി കണക്കാക്കാനാവില്ല. ആര്‍ത്തവത്തെ അശുദ്ധമായി കണക്കാക്കുന്നുമില്ല. എന്നാല്‍ ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം വിലക്കുന്ന കേരള നിയമത്തിലെ വകുപ്പിലെ റൂള്‍ 3 ബി ശബരിമലയ്ക്ക് മാത്രമല്ല, എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്. ശബരിമലയുടെ കാര്യം പറഞ്ഞ് ആ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കാനാവില്ലെന്നു പീപ്പിള്‍ ഫോര്‍ ധര്‍മ്മയുടെ അഭിഭാഷകന്‍ അഡ്വ. സായ് ദീപക് പറയുന്നു.ശബരിമല ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും പ്രത്യേകതകള്‍ സംബന്ധിച്ച നിരവധിയായ പുരാണ രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും മറച്ചുവെയ്ക്കുകയാണ് ഇപ്പോൾ സർക്കാർ. അത് ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എന്നുമാത്രമേ അറിയേണ്ടൂ എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഉയരുന്ന ആവശ്യം.ഭരണഘടനയുടെ 25,1 അനുച്ഛേദം ആരാധനാ സ്വാതന്ത്ര്യം വ്യക്തമാക്കുന്നതാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍ എന്നതിനാണ് ഏറ്റവും പ്രഥമ പരിഗണന നല്‍കേണ്ടത്.മുസ്ലിം പള്ളികളില്‍ പോകുന്നവര്‍ ഖുറാന്‍ വിശ്വസിക്കുന്നപോലെ ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തെയും വിശ്വസിക്കണം. വിശ്വാസമില്ലാതെ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കണം എന്നത് അംഗീകരിക്കാനാവില്ല. വിവരമുള്ള വീട്ടമ്മമാരും ആക്ടിവിസ്റ്റുകളുമെല്ലാം ശബരിമലയിലെ നിലവിലെ ആചാരങ്ങളെ അംഗീകരിക്കുന്നവരാണെന്ന വാദവും സോഷ്യൽ മീഡിയയിൽ ഉയരുന്നു.ഭരണഘടനയുടെ 25 (2) ബി, 17 അനുച്ഛേദങ്ങള്‍ പറയുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ക്കെതിരാണ്.

ശബരിമലയില്‍ യാതൊരു വിധത്തിലുമുള്ള സാമൂഹ്യ പ്രശ്‌നങ്ങളുമില്ലെന്നും അതിനാല്‍ തന്നെ 25 (2)ബി അനുച്ഛേദം സര്‍ക്കാരിന് ശബരിമലയില്‍ പ്രയോഗിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടും സ്ത്രീ പ്രവേശനം സംബന്ധിച്ച് ആർക്കുവേണ്ടിയാണ് സർക്കാർ മുറവിളി കൂട്ടുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.