കോവിഡിലെ ജീവന്‍ പോലും പണയംവെച്ച് കരുതല്‍, സേവനത്തിന് മലയാള് നഴ്‌സിന് ആദരവ് അര്‍പ്പിച്ച് സൗദി

കോവിഡ് കാലമായതോടെ ലോകമെങ്ങും രോഗത്തിനെതിരെ പൊരാടുകയാണ്.ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്.സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് ഇവര്‍ കോവിഡ് എന്ന മഹാവ്യാധിക്ക് എതിരെ പോരാടുന്നത്.വിദേശ രാജ്യങ്ങളിലും മലയാളികളായ ഒട്ടനവധി നഴ്‌സുമാരാണ് കോവിഡ് പോരാട്ടത്തിന് എതിരെ പൊരുതാന്‍ രംഗത്ത് എത്തിയത്.ഇത്തരത്തില്‍ കോവിഡ് കാലത്തെ സേവന മികവിന് മലയാളി നഴ്‌സിന് ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് സൗദി ആരോഗ്യമന്ത്രാലയം.കണ്ണൂര്‍ സ്വദേശിനിയായ ഷീബ എബ്രഹാമിനാണ് നഴ്‌സിങ് വിഭാഗത്തിന്റെ ബഹുമതി ലഭിച്ചത്.ഷീബ അടക്കം തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവര്‍ത്തകരെയാണ് സൗദിആരോഗ്യമന്ത്രാലയം ആദരിച്ചത്.

സൗദി അറേബ്യയില്‍ മഹാമാരിയെ അതി ജീവിക്കാനായി സേവനം അനുഷ്ടിച്ചതിനാണ് മലയാളി നഴ്‌സിനെ ആരോഗ്യമന്ത്രാലയം ആദരിച്ചത്.ജിസാന്‍ അബു അരീഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് കണ്ണൂര്‍ എരുവശ്ശേരി സ്വദേശിയായ ഷീബ എബ്രഹാം.14 വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന ഷീബ അഞ്ചു മാസമായി കോവിഡ് വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുകയാണ്.കോവിഡ് ചികില്‍സ തേടിയവരില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഷീബ അടക്കം 20 ആരോഗ്യപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത്.ബഹുമതിക്ക് അര്‍ഹയായ ഏക വിദേശിയാണ് ഷീബ എബ്രഹാം.കോവിഡ് രോഗികളോടുള്ള സമീപനവും കോവിഡ് കാലത്തെ സേവനമനോഭാവവുമെല്ലാം കണക്കിലെടുത്താണ് സൗദിആരോഗ്യമന്ത്രാലയം ഷീബയെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.