ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ, മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനിടെ വിവാദത്തിലായ സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. ഒരു കാലത്ത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. ഒരിക്കല്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പുലിവാല്‍ പിടിച്ച സംഭവം സീമയ്ക്ക് ഉണ്ടായിട്ടുണ്ട്. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സീമയുടെ വിവാദ പരാമര്‍ശം.

പരിപാടിയുടെ അവതാരകയായ റിമി ടോമി സീമയോട് മമ്മൂട്ടിയുടെ സൗന്ദ്രയ്‌ത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമ മറുപടിയായി പറഞ്ഞത്. ‘പിന്നെ, ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ,’ എന്നും സീമ ചോദിച്ചു. അതായത് പ്രസവിക്കുന്നതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യം കുറയുന്നതെന്നാണ് സീമയുടെ വാദം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

നര്‍ത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകന്‍ ഐ.വി.ശശിയായിരുന്നു സീമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.