മദ്യപിക്കാൻ പണം നൽകിയില്ല, അമ്മയെ ഉപദ്രവിച്ച് കൊലപ്പെടുത്തി മകൻ

കാഞ്ഞിരംകുളം : മദ്യപിക്കാൻ പണം നൽകാത്തതിനാൽ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി മകൻ. അവണാകുഴി പേരിങ്ങോട്ടുകോണം ബിജുവാണ് അമ്മയെ കൊലപ്പെടുത്തിയത്.

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനാൽ അമ്മയെ മകൻ ദാരുണമായി മർദിക്കുകയായിരുന്നു. പോക്സോ കേസിൽ ജയിലിലായിരുന്ന ബിജു കഴിഞ്ഞ 12-നാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയാണ് മകനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നത്. ബിജു വീട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ലീലയെ മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. വളരെ ക്രൂരമായാണ് മകൻ അമ്മയെ ഉപദ്രവിച്ചത്. അടിയിലും ചവിട്ടലിലും വാരിയെല്ല് പൊട്ടുകയും അടിവയറു മൊത്തം ചവിട്ടിക്കലക്കുകയും ചെയ്തിതു. മകന്റെ അടിയിൽ വീണ അമ്മയുടെ തലക്കേറ്റ് ​ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.

അമ്മ വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്നതായി മകൻ തന്നെയാണ് സഹോദരനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തതും ബിജുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്‌. തുടർന്നുള്ള അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്നതിന്റെ തെളിവ് പുറത്തു വന്നത്.

വീഡിയോ കാണാം