മക്കൾക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബലക്ഷ്മി

അമ്മൂമ്മ സുബ്ബലക്ഷ്മി ഒറ്റക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊച്ചുമകൾ സൗഭാഗ്യ. യൂട്യൂബ് ചാനലിലൂടെയാണ് അമ്മൂമ്മയുടെ വിശേഷം സൗഭാ​ഗ്യ പങ്കിട്ടത്. ഇരുവരുടെയും വാക്കുകളിങ്ങനെ,
സ്വകാര്യതയ്ക്ക് വേണ്ടിയാണ് അമ്മൂമ്മ മാറി താമസിക്കുന്നത്. കൂടാതെ സ്വതന്ത്രയായി നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. വളരെ ധൈര്യവതിയുമാണ്. എല്ലാവരും സ്വന്തമായി കാര്യങ്ങൾ ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ്. കൂടാതെ ഒരാളെ ആശ്രയിച്ച് ജീവിക്കാനും താൽപര്യമില്ലെന്ന് സൗഭാ​ഗ്യ പറഞ്ഞു.

എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവർക്കോ എന്റെ ഇഷ്ടം മക്കൾക്കോ അംഗീകരിക്കാൻ കഴിയില്ല. അതുപോലെ അവർക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ അവർക്കൊരു ഭാരമാവും’. എന്നാൽ ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനെയല്ലല്ലോ. ഇപ്പോൾ ഞാൻ ആക്ടീവാണ്. അങ്ങനൊയൊരു അവസ്ഥ വരുമ്പോൾ മക്കളുടെ അടുത്തേയ്ക്ക് പോകും. എന്നാൽ തനിക്ക് അങ്ങനെയൊരു അവസ്ഥ വരില്ല, കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാൻ ജീവിക്കുന്നത്. അത് മാറ്റാൻ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാൽ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിർബന്ധമായി വേണം. അതുപോലെ ഉളള സാമ്പറും ചാട്‌നിയുമൊക്കെ നല്ല വൃത്തിയ്ക്കും രുചിക്കും വേണമെന്ന് സുബലക്ഷ്മിയും വീഡിയോയിലൂടെ പറഞ്ഞു

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.