ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ

ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ ചുമതലയേല്‍ക്കും. ഒരു മാസത്തെക്കാണ് മഹിന്ദ അബേയവര്‍ധനേയുടെ നിയമനം. വെള്ളിയാഴ്ച പാര്‍ലമെന്റ് ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭം ഉണ്ടായ സാഹചര്യത്തില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടിയതോടെയാണ് സ്പീക്കര്‍ പ്രസിഡന്റാകുന്നത്. ഒരു മാസത്തിന് ശേഷം തിരഞ്ഞെടുക്കുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ട് വര്‍ഷം ഭരണം നടത്താം.

പ്രക്ഷോഭകരോട് പിരിഞ്ഞ് പോകണമെന്ന് ശ്രീലങ്കന്‍ സംയ്ക്ത സൈനിക മേധവി ജനറല്‍ ഷാവേന്ദ്ര സില്‍വ അഭ്യര്‍ത്ഥിച്ചു. അതേസമയം ശ്രിലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച വരുകയാണെന്ന് ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ ഉടന്‍ ഇടപെടില്ലെന്നും സാഹചര്യം നിരീക്ഷിച്ച് സഹായം നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയിലെ പ്രതിസന്ധികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.

സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുവാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം എന്തായാലും അനുകൂലിക്കുന്നുവെന്നായിരുന്നു ഗോഗബയ രാജപക്സെയുടെ മറുപടി. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസിതി ജനക്കൂട്ടം പിടിച്ചെടുത്തിരുന്നു. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് പ്രസഡന്റ് സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു.