അമ്മ ഒരു ഭയങ്കര ആർട്ടിസ്റ്റായിരുന്നു. അവർക്ക് പകരക്കാരിയായി ഇന്ന് വരെ ആരും വന്നിട്ടില്ല- ശ്രീവിദ്യ

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ​ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു.1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി. ശ്രീവിദ്യയുടെ പഴയ അഭിമുഖമാണ് വൈറലാവുന്നത്. അമ്മയെക്കുറിച്ചാണ് താരം വാതോരാതെ സംസാരിക്കുന്നത്.

വാക്കുകൾ, അമ്മയേക്കാൾ ഒരു ഗായിക എന്ന നിലയിലാണ് താൻ കണ്ടത്. അമ്മ ഒരു ഭയങ്കര ആർട്ടിസ്റ്റായിരുന്നു. അവർക്ക് പകരക്കാരിയായി ഇന്ന് വരെ ആരും വന്നിട്ടില്ല എന്നുളളതാണ് ഒരു സംഗീത ആസ്വാദക എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുളളത്. അവരോട് സ്‌നേഹത്തോട് കൂടിയുളള ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ മഹാവ്യക്തിയായ എന്റെ അമ്മയോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാൻ പോലും എനിക്ക് പേടിയാണ്. അതുകൊണ്ട് കുട്ടിക്കാലം മുതൽ അമ്മ കൂടെ ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പങ്ങളില്ലായിരുന്നു. അമ്മയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വീടിന് അടുത്ത് തന്നെ അമ്മയുടെ ചേച്ചിയുണ്ടായിരുന്നു.

അവർക്ക് ആറ് മക്കളാണ്. അവിടെയാണ് അമ്മ കൂടെ ഇല്ലാത്ത സമയത്ത് ഞങ്ങളൊക്കെ നിന്നത്. അമ്മയെ കാണാൻ അന്ന് പ്രശസ്തരായ സംഗീതഞ്ജരൊക്കെ വീട്ടിൽ വന്നതും ശ്രീവിദ്യ ഓർത്തെടുത്തു. അഞ്ചാം വയസിൽ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു. അന്ന് എനിക്ക് ഒരു നടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറുപ്പം മുതൽ ഡാൻസ് പഠിക്കാൻ തീരുമാനിച്ചത്. ഒരുപാട് ഷൂട്ടിംഗുകൾ നേരിട്ട് കണ്ടിട്ടുണ്ട്. നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായി

അഞ്ച് വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയിൽ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. കുമാരസംഭവത്തിൽ മായാനടനവിഹാരിണി … എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോൾ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ. 1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകൻ.നല്ലൊരു നർത്തകിയും പാട്ടുകാരിയുമായിരുന്നു.. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. നക്ഷത്രത്താരാട്ടിലും ഒരു പൈങ്കിളിക്കഥയിലും ശ്രീവിദ്യ പാടിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. തെലുങ്ക് സിനിമയ്ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി ഉൾപ്പടെ ആറ് ഭാഷകളിൽ അഭിനയിച്ചു. 1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി. മക്കളില്ല. 2006 ഒക്ടോബർ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിരുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനയപ്രതിഭയെ അർബുദത്തിന്റെ രൂപത്തിലാണ് വിധി കവർന്നെടുത്തത്