സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും കീറി സിപിഎം, ബിജപിയുടെ കൊടിമരവും നശിപ്പിച്ചു

തൃശൂർ : തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമോ എന്ന ഭയത്തിൽ വ്യാപകമായി അദ്ദേഹത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയാണ് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് സിപിഎം ഗുണ്ടകൾ നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഗുരുവായൂരും സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിക്ക് തൃശൂരിൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്

ഇത് തന്നെയാണ് ഇടത്-വലത് മുന്നണികളെ അസ്വസ്ഥരാക്കുന്നത്. സുരേഷ്‌ഗോപി തൃശൂർ പിടിക്കുമോ എന്ന നല്ല ഭയവും ഇരു പാർട്ടികൾക്കും ഉണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്.