ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ, രൂക്ഷമായി പ്രതികരിച്ച് സ്വപ്‌ന സുരേഷ്

കൊച്ചി:സംസ്ഥാന സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.നിരവധി കേസുകളാണ് സ്വപ്‌നയുടെ പേരിലുള്ളത്.കേരള പോലീസിന് പിടികൂടാന്‍ സാധിക്കാതിരുന്നപ്പോള്‍ എന്‍ഐഎ നേരിട്ട് രംഗത്ത് ഇറങ്ങി സ്വപ്നയെ പിടികൂടുകയായിരുന്നു.ഇപ്പോള്‍ ജയിലില്‍ വെച്ച് സ്വപ്‌ന അതിരൂക്ഷമായി പ്രതികരിച്ചു എന്നാണ് പുറത്ത് എത്തുന്ന വിവരം.ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാന്‍ എത്തിയതാണ് സ്വപ്നയെ ചൊടിപ്പിച്ചത്.കഞ്ചാവ് കേസില്‍ പ്രതിയായി കസ്റ്റഡിയില്‍ മര്‍ദനത്തിന് വിധേയനായി മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പത്ത് കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യ സുമയ്യയെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്ന് ഇവരെ കാക്കനാട് ജയിലില്‍ അടച്ചു.ഈ സമയം സുമയ്യയെ കാണാനായി ബന്ധുക്കള്‍ ജയിലില്‍ എത്തി.എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളെ ജയിലിനുള്ളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.അതേസമയം ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാന്‍ എത്തുകയും ഉള്ളില്‍ പ്രവേശിക്കുകയും ചെയ്തു.ഇതാണ് സ്വപ്നയെ ചൊടിപ്പിച്ചതെന്ന് സുമയ്യ പറയുന്നു.ഇക്കാര്യത്തില്‍ സ്വപ്‌ന ഇടപെടുകയായിരുന്നു.

‘ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ’എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചെന്ന് സുമയ്യ പറയുന്നു.കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ വെച്ച് ഷെമീറിനെ ജയില്‍ അധികൃതര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ ആവശ്യപ്പെട്ടുവെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.