തലശ്ശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

കണ്ണൂര്‍. തലശ്ശേരിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പാറായി ബാബു എന്നയാളാണ് ഇരട്ടിയില്‍ നിന്ന് പിടിയിലായത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പിണറായിയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ലഹരി മാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായ പാറായി ബാബു.

തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തക്കുന്ന ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബു. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയില്‍ നിന്ന് ബാബു രക്ഷപെട്ടിരുന്നു. തലശ്ശേരി എഎസ്പി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ബുധനാഴ്ച വൈക്കിട്ടായിരുന്നു കൊലപാതകം നടന്നത്. സിപിഎം പ്രവര്‍ത്തകരായ കെ ഖാലിദ്, ഷമീര്‍, എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.