
ന്യൂഡല്‍ഹി . മൂന്ന് സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ശവരതി പ്രിയനായ സീരിയൽ കില്ലർക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. 2008 മുതല്‍ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദര്‍ കുമാര്‍ എന്നയാള്‍ക്ക് കോടതി ഇപ്പോൾ ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം എന്നെ കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന രവീന്ദര്‍ക്ക് ശവരതി എന്നത് ഹരമായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഹരിയാന, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ആറ് വര്‍ഷത്തോളം നീണ്ട കുറ്റകൃത്യങ്ങള്‍ക്കും എട്ടു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ഡല്‍ഹി കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
ദിവസക്കൂലിക്ക് ഡല്‍ഹിയില്‍ പണിയെടുത്തു വന്നിരുന്ന രവീന്ദര്‍, മയക്കുമരുന്നിന് അടിമയായതോടെ പോണ്‍ സിനിമകള്‍ കണ്ടതിൽ പിന്നെ കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അവരെ കൊലപ്പെടുത്തു കയും മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ആണ് ചെയ്തു വന്നിരുന്നത്.