വിമാനത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രിമിനൽ ആക്റ്റിവിറ്റി

വിമാനത്തിന്റെ മധ്യഭാഗത്തുനിന്ന് വിൻഡോ സീറ്റിലേക്ക് മാറുന്നതിനായി യാത്രക്കാരുടെ മേൽ ചവിട്ടിക്കയറുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വിമാനത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ചർച്ചയ്ക്കാണ് ഈ വീഡിയോ വഴി തുടക്കമിട്ടത്. ട്വിറ്റർ ഉപയോക്താവ് ബ്രാൻഡൻ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ അജ്ഞാതയായ സ്ത്രീ മറ്റ് ആളുകളുടെ മേൽ ചവിട്ടി കയറുന്നതായി കാണാവുന്നതാണ്.

‘വിമാനത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രിമിനൽ ആക്റ്റിവിറ്റി’ എന്നാണ് ബ്രാൻ‌ഡൻ വീഡിയോക്കൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിൽ സ്ത്രീ ആംറെസ്റ്റുകളിൽ ചവിട്ടി, നിരവധി സീറ്റുകളുടെ പുറകിൽ പിടിച്ചാണ് സ്വന്തം സീറ്റിലേക്ക് പോകുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി കമന്റുകളാണ് ഇതിനു വന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീയുടെ മര്യാദയില്ലായ്മയെ പറ്റി പറഞ്ഞാണ് ചിലർ വീഡിയോ കണ്ടു പൊട്ടിത്തെറിച്ചിരിക്കുന്നത്. വിശ്രമമുറിയിൽ നിന്ന് മടങ്ങിവന്ന് മറ്റ് യാത്രക്കാരുടെ ആംറെസ്റ്റുകളിൽ ചവിട്ടുന്നത് ശുചിത്വമില്ലായ്മയാണെന്ന് ചില‍ർ പറഞ്ഞിരിക്കുന്നു. മറ്റുചിലരാവട്ടെ ആളുകളോട് മാറാൻ ആവശ്യപ്പെടുന്നതിന് ഒരു നല്ല ബദലാണെ ന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.