തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ വ്യാജ പീഡിയാട്രീഷ്യൻ സാംസൺ കെ സാം പിടിയിൽ

തിരുവല്ല മെഡിക്കൻ മിഷൻ ആശുപത്രിയിൽ 4 കൊല്ലക്കാലം വ്യാജ ചികിൽസ നടത്തിയ സാംസൺ കോശി സാം എന്നയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ പീഡിയാട്രീഷ്യൻ ചമഞ്ഞ് സാംസൺ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ 4 വർഷമാണ്‌ കുട്ടികളേ ചികിൽസിക്കുകയും മരുന്നും മറ്റും നല്കുകയും ചെയ്തത്. പിന്നീട് നടന്ന പരിശോധനയിൽ ഇയാളുടെ പീഡിയാട്രീഷ്യൻ യോഗ്യത വ്യാജമെന്ന് തെളിയുകയും മെഡിക്കൽ കൗൺസിൽ ഇത് അറിയിക്കുകയും ചെയ്തിരുന്നു

തിരുവല്ല പോലീസാണ്‌ സാംസൺ കോശി സാം എന്നയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. സാംസൺ കോശി സാം മെഡിക്കൽ സൂപ്രണ്ടായി യഥാർഥ ഡോക്ടർമാരായ ഡോ ബിബിനെ അടക്കം ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോക്ടർമാരുടെ നിയമനവും ഇന്റവ്യൂവും ഉൾപെടെ ചെയ്യുന്നത് ഈ വ്യാജ പീഡിയാട്രീഷ്യൻ ആയിരുന്നു. മാത്രമല്ല ഇയാളേ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മാനേജ്മെന്റ് മെഡിക്കൽ സൂപ്രണ്ടായി നിയമിക്കുകയും ചെയ്തിരുന്നു. വ്യാജമായി ചികിൽസ നടത്തുന്ന തട്ടിപ്പ് വീരനെതിരേ പോലീസിനോട് കേസെടുക്കാൻ കോടതിയാണ്‌ ആവശ്യപ്പെട്ടത്.

പോലീസ് നടത്തുന്ന അന്വേഷണം നീണ്ടുപോയപ്പോൾ വ്യാജ പീഡിയാട്രീഷനെ സാസൺ കോശി സാമിനെതിരേ ഡോ ബിബിൻ മാത്യു കോടതിയേ സമീപിച്ചതിനേ തുടർന്നാണിപ്പോൾ ഉത്തരവുണ്ടായതും എഫ് ഐ ആർ ഇട്ട് കേസെടുത്തതും. ആയിര കണക്കിനു കുട്ടികൾക്കാണ്‌ ഇതിനകം വ്യാജ പീഡിയാട്രീഷ്യൻ ചമഞ്ഞ് ഇയാൾ മരുന്ന് നല്കിയത്. ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് വരുത്തി തീർത്ത് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി അധികൃതർ ഇയാൾക്ക് വലിയ പരസ്യം നല്കുകയും അവരുടെ വെബ്സൈറ്റിൽ അടക്കം പീഡിയാട്രീഷൻ എന്ന് ജനങ്ങളേ അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയുടെ എല്ലാ നെയിം ബോർഡിലും സാസൺ കോശി പീഡിയാട്രീഷൻ എന്ന് ആശുപത്രി അധികൃതർ എഴുതി വയ്ച്ച് ജനത്തേ പറ്റിക്കുകയായിരുന്നു.

കർമ്മ ന്യൂസാണ്‌ ഈ വിവരം ആദ്യമായി പുറത്ത് കൊണ്ടുവന്നത്. സാംസൺ കോശി സാം വ്യാജ ശിശുരോഗ വിദഗ്ദൻ ആണെന്നും മെഡിക്കൽ കൗൺസിൽ ഇദ്ദേഹത്തിന്റെ യോഗ്യത വ്യാജമെന്ന് കണ്ടെത്തി എന്നും കർമ്മ ന്യൂസ് 2 വാർത്തകൾ നല്കിയിരുന്നു. എന്നാൽ അന്ന് ക്രിസ്ത്യൻ സഭയായ ബ്രദറൻ സഭയിലെ ചില വിശ്വാസികളും, സാസൺ കോശി എന്ന വ്യജ പീഡിയാട്രീഷന്റെ സുഹൃത്തുക്കളും കുടുംബക്കാരും കർമ്മ ന്യൂസിനെതിരേ രംഗത്ത് വരികയും വാർത്ത വ്യാജമാനെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തട്ടിപ്പ് കാരൻ സാസൺ കോശി സാം എന്നയാൾക്കെതിരേ പോലീസ് എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്തുകയും കോടതി ഇടപെടലും ഉണ്ടായപ്പോൾ കർമ്മ ന്യൂസ് പുറത്ത് കൊണ്ടുവന്ന വിവരങ്ങൾ പകൽ പോലെ സത്യം എന്ന് തെളിയുകയാണ്‌.

ക്രിസ്ത്യൻ സഭയായ ബ്രദറൻ സഭയുടെ ഉടമസ്ഥതയിലാണ് തിരുവല്ലയിലെ മെഡിക്കൻ മിഷൻ ആശുപത്രി. ഇവിടെ 4 കൊല്ലമായി വ്യാജ ശിശു രോഗ വിദഗൻ വിലസിയത് മാനേജ്മെന്റിന്റെ അറിവോടെ തന്നെ ആയിരുന്നു. ഗൾഫിൽ ജോലി ചെയുതിരുന്ന സാംസൺ കോശി പിന്നീടാണ്‌ ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. നിശ്ചിത യോഗ്യത ഇല്ലാതിരുന്നിട്ടും ആശുപത്രിക്കാർ ഇയാളേ ചികിൽസ നറ്റത്താൻ അനുവദിച്ചു. അനേകായിരൻ ജനങ്ങളേ പറ്റിച്ച് ചികിൽസ നറ്റത്തുന്നതിൽ ഇതുവഴി മാനേജ്മെന്റ് കൂട്ടു നില്ക്കുകയായിരുന്നു. പല തവണ മറ്റ് ഡോക്ടർമാർ ഇയാൾ വ്യാജനെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോൾ തെറ്റു തിരുത്താൻ മാനേജ്മെന്റ് തയ്യാറായില്ലായിരുന്നു. മത്രമല്ല യോഗ്യത ഉള്ള ഡോക്ക്ടർമാരേ പാര വയ്ച്ച് പുറത്തക്കാൻ തട്ടിപ്പുകാരൻ ഇതിനിടെ നീക്കങ്ങൾ നറ്റത്തി. ആശുപത്രിയിലെ നിയമനങ്ങളും തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. തുടർന്നാണ്‌ തട്ടിപ്പ്കാരനെ മെഡിക്കൽ സൂപ്രണ്ട് എന്ന പദവി നല്കി ഉയർത്തിയത്. സാംസൺ ഒരു കോടിയോളം രൂപ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിക്ഷേപം ഇറക്കിയ ശേഷം മാനേജ്മെന്റിനേ തന്റെ വരുതിയിൽ നിർത്തുകയായിരുന്നു എന്നും പറയുന്നു. 1 കോടി രൂപയുടെ നിക്ഷേപം സാംസൺ കോശി നല്കിയത് വിശ്വാസികൾ തന്നെ പറയുന്ന സ്ഥിരീകരിക്കാത്ത വിവരമാണ്‌.

ഇതിനിടെഇതിനിടെ കർമ്മ ന്യൂസ് വാർത്ത മുമ്പ് പുറത്ത് വന്ന ഉടനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ തട്ടിപ്പ് വീരൻ സാസൺ കോശി സാം ചികിൽസ നിർത്തിയിരുന്നു. ആശുപത്രി രേഖകളിൽ വ്യാപകമായ തിരുത്തൽ ഇയാളും മാനേജ്മെന്റും ചേർന്ന് നടത്തി. പീഡിയാട്രീഷ്യൻ എന്നുള്ളത് ഡിലീറ്റ് ചെയ്തു. ആശുപത്രിയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നടത്തിയ തിരുത്തൽ ഐ ടി നിയമ പ്രകാരം 2 കൊല്ലം വരെ കഠിന തടവ് ലഭിക്കാവുന്ന ക്രിമിൻ കുറ്റമാണ്‌. ഇതുമായി ബന്ധപ്പെട്ടും പോലീസ് കേസെടുത്തിട്ടുണ്ട്.

തട്ടിപ്പ് കാരൻ സാസൺ കോശി സാം എന്നയാൾ ഇതിനിടെ എമർജൻസി മെഡിസിൻ എന്ന യോഗ്യത തന്റെ പേരിനൊപ്പം വയ്ച്ചിരുന്നു. ഡോക്ടർമാരിൽ അത്യുന്നതമായ യോഗ്യതയും പ്രത്യേകമായി 2 വർഷത്തേ ബിരുദാനന്ദര കോഴും ചെയ്താൽ മാത്രമേ എമർജൻസി മെഡിസിൻ എന്ന യോഗ്യത ഒരു ഡോക്ടർക്ക് ലഭിക്കൂ. ഇത്തരത്തിൽ ഉ ഡോക്ടർമാർ കേരലത്തിൽ തന്നെ അപൂർവ്വമാണ്‌. എന്നാൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ 4 കൊല്ലം വ്യാജ ചികിൽസ നടത്തിയ സാംസൺ കോശി സാം എമർജൻസി മെഡിസിൻ എന്ന യോഗ്യതയും തന്റെ പേരിനൊപ്പം ഉപയോഗിച്ച് രോഗികളേ പറ്റിക്കുകയായിരുന്നു.

തട്ടിപ്പ് വീരൻ സാംസൺ കോശി പീഡിയാട്രീഷ്യൻ ചമഞ്ഞ് ഇതിനിടെ നിരവധി ചാനലുകളിൽ ആരോഗ്യ ചർച്ചകൾ നറ്റത്തിയിട്ടുണ്ട്. ചികിൽസയും മറ്റും അവസാനിപ്പിച്ച് ഇയാൾ ഇപ്പോൾ മുങ്ങിയിരിക്കുകയാണ്‌ എന്നും പറയുന്നു. ഇതിനിടെ തട്ടിപ്പുകാരൻ വിദേശത്തേക്ക് മുങ്ങാൻ നീക്കം നടത്തിയപ്പോൾ പാസ്പോർട്ട് കണ്ടുകെട്ടാൻ പോലീസിൽ പരാതികളുമായി നിരവധി ഡോക്ടർമാർ തന്നെ എത്തുകയും വിദേശ യാത്ര മുടക്കുകയും ആയിരുന്നു.