പ്രധാനമന്ത്രി റീചാര്‍ജ് യോജന എന്ന പേരില്‍ സൈബര്‍ തട്ടിപ്പ്, തിരുവനന്തപുരം സ്വദേശിക്ക് പണം നഷ്ടമായി

തിരുവനന്തപുരം. പ്രധാനമന്ത്രി റീചാര്‍ജ് യോദന എന്ന പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി റീചാര്‍ജ് ചെയ്തു കൊടുക്കുന്നു എന്ന പേരിലാണ് തട്ടിപ്പ് സംഘം തിരുവനന്തപുരത്ത് യുവതിക്ക് ലഭിച്ച സന്ദേശത്തില്‍ ക്ലിക്ക് ചെയ്തതോടെ ഒടിപി ചോദിച്ചു. ഒടിപി നല്‍കിയതോടെ അക്കൗണ്ടിലെ 1600 രൂപ നഷ്ടമാകുകയായിരുന്നു. അതേസമയം വസ്ത്രങ്ങള്‍ വിലക്കുറച്ച് നല്‍കാമെന്ന് പറഞ്ഞും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.

700 രൂപയുടെ ചുരിദാറിന് രണ്ട് ലക്ഷം രൂപ നഷ്ടമായവരും ഉണ്ടെന്ന് പോലീസ് പറയുന്നു. വലിക്കൂടിയ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് സോഷ്യല്‍ മീഡിയയിലെ പ്രചാരണം കണ്ടാണ് പലരും ലിങ്കില്‍ ക്ലിക്ക് ചെയ്തത്. ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് പഴയതും കീറിയതുമായ ചുരിദാറാണ് ലഭിക്കുക. പൈസ തിരികെ ലഭിക്കാന്‍ പുതിയ ഒരു ലിങ്കില്‍ കയറി അപേക്ഷിക്കാന്‍ തട്ടിപ്പുകാര്‍ നിര്‍ദേശിക്കും.

ഈ ലിങ്കില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നവരോട് ഒടിപി ചോദിക്കും. അതേസമയം സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പോലീസിന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.