ഇവളാണ് റെക്കോര്‍ഡുകൾ തിരുത്തിയ ആ നൂറു വയസുകാരി വത്സല

 

ഭോപ്പാല്‍/ ഇവളാണ് ആ നൂറു വയസുകാരി വത്സല. 89 വയസുവരെ മാത്രം ആനകൾ ജീവിച്ച നാട്ടിൽ 105 കാരിയായ വത്സല ലോക ശ്രദ്ധ നേടുകയാണ്. 100 വയസിന് മുകളില്‍ ആനയ്ക്ക് ആയുസ് ഉണ്ടോ? എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന105 കാരി.

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ആയുസ് ഇന്ത്യയിൽ 89 വയസുവരെ എന്നാണ് കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന പെരുമ ഇന്ന് 105 കാരിയായ വത്സലക്ക് സ്വന്തമാണ്. 100 വര്‍ഷത്തിന് മുകളില്‍ ജീവിച്ചിരിക്കുന്ന ഭൂമിയിലെ ഏക ആന എന്ന പെരുമയും വത്സലക്ക് തന്നെ സ്വന്തം.

മധ്യപ്രദേശിലെ പന്നയിലാണ് വത്സലയുടെ ജീവിതം. നിലവില്‍ 105 വയസാണ് പ്രായം. 89 വയസുള്ള ചങ്ങല്ലൂര്‍ എന്ന് പേരുള്ള ആനയുടെ റെക്കോര്‍ഡ് ആണ് വത്സല ജീവിതത്തിലൂടെ തിരുത്തി എഴുതിയിരിക്കുന്നത്. പന്ന ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കുന്നതില്‍ വത്സലയാണ് മുഖ്യ പങ്ക് വഹിക്കുന്നത്.