അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ ബത്തേരിയില്‍ അറസ്റ്റില്‍

വയനാട്. ബത്തേരിയില്‍ വന്‍ ലഹരിവേട്ട. മൂന്ന് യുവാക്കളെ അരക്കിലോ എംഡിഎംഎയുമായി പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കളം എംഡിഎംഎയുമായി പിടിയിലായത്.

ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി, പുതിയ വീട്ടില്‍ അഫ്താഷ്, കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിത്‌ലാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോലസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൂന്ന് യുവാക്കളും പോലീസ് പിടിയിലായത്.

ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാല്‍ തന്നെ അതീവ ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎ സന്തോഷും സംഘവും ദേശീയ പാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായത്. ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ അടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. വയനാട് ജില്ലയില്‍ പിടിക്കുന്ന വലിയ ലഹരിമരുന്ന് കേസാണിത്.