കുട്ടികളെ നോക്കാനും ഭര്‍ത്താവിന് ആഹാരം വെച്ചുണ്ടാക്കാനും പറ്റില്ലെങ്കില്‍ വിവാഹം കഴിക്കരുത്; വൈറല്‍ കുറിപ്പ്

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോള്‍ ഇടയില്‍ ചില പ്രതികൂല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അത്തരത്തില്‍ ഒരു നെഗറ്റീവ് റിവ്യൂവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവിന് വെളളം കൊടുക്കുന്നതും ഭര്‍ത്താവിന്റെ വസ്ത്രം അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും കുട്ടികളെ നോക്കുന്നതും ഒക്കെ മഹാ പാപമായി തോന്നുകയും അതിനെ ഒരു സിനിമയായി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അതിന് പുറകെ പോകുന്ന സ്ത്രീകളോടാണ് എന്ന് കുറിച്ചുകൊണ്ടാണ് റിവ്യൂ ആരംഭിക്കുന്നത്.

പുരുഷന്‍ ഒരു മാസം ചെയ്യുന്നത് സത്രീ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കില്ല. പാചകവും കുട്ടികളെ നോക്കാനും പുരുഷനും കഴിയും അതിന് തെളിവാണ് ഹോട്ടലുകളും പുരുഷ നഴ്സുമാരും. പിന്നെ പ്രസവിക്കാന്‍ പറ്റുമൊ മുലയൂട്ടാന്‍ പറ്റുമൊ എന്ന് ചോദിക്കരുത്. അതിനുളള ഇളവാണ് പ്രകൃതി നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുകളില്‍ പറഞ്ഞ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍. പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഏതൊ ഒരാളുടെ മനസ്സിന്റെ തോന്നിയ ഭര്‍ത്താവിന് വെളളം കൊടുക്കുന്നതും ഭര്‍ത്താവിന്റെ വസ്ത്രം അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ,കുട്ടികളെ നോക്കുന്നതും ഒക്കെ മഹാ പാപമായി തോന്നുകയും അതിനെ ഒരു സിനിമയായി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ,അതിന് പുറകെ പോകുന്ന സ്ത്രീകളോടാണ്,

രാവിലെ മുതല്‍ വൈകുന്നേരം വരെ കിന്റല്‍ (100 കിലൊ )ചാക്ക് തലയില്‍ കയറ്റി ലോഡിങ് ചെയ്യുന്ന പുരുഷന്‍മാരെ നിങ്ങള്‍ക്ക് അറിയുമൊ ? തടിമില്ലുകളില്‍ അഹോരാത്രം പണിയെടുക്കുന്ന, രാത്രി കടലില്‍ പോയി രാവിലെ വീട്ടിലിരിക്കുന്ന ഭാര്യക്കും മക്കള്‍ക്കും അന്നത്തിനുള്ള വകയുമായി രാവിലെ തിരികെ എത്തുന്ന പുരുഷന്മാരെ നിങ്ങള്‍ക്ക് അറിയുമൊ? പാറമടകളില്‍പണിയെടുക്കുന്ന ആയിരവും രണ്ടായിരവും കിലോമീറ്ററുകള്‍ ഒരെ ഇരുപ്പില്‍ രാവും പകലും ഇല്ലാതെ വാഹനം ഓടിക്കുന്ന , രാവിലെ മുതല്‍ ഇരുട്ടുന്നവരെ മരം കയറുന്ന , അസ്ഥി കോച്ചുന്ന തണുപ്പിലും ചുട്ടുപൊളളുന്ന ചൂടിലും രാജ്യാതിര്‍ത്തികളില്‍ കാവല്‍ കിടക്കുകയും യുദ്ദം ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ നിങ്ങള്‍ക്കറിയുമോ ?

മരുഭൂമിയിലെ എണ്ണപ്പാടങ്ങളില്‍ മാസങ്ങളോളം പുറം ലോകവുമായി ഒരു ബെന്ധവും ഇല്ലാതെ പണിയെടുത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കുന്ന പുരുഷന്‍ മാരെ നിങ്ങള്‍ക്കറിയുമോ ? പിന്നെ ഇതൊക്കെ സ്ത്രീകളും ചെയ്യുന്നില്ലെ എന്ന് പറഞ്ഞു വരണ്ട കാരണം പുരുഷന്‍ ഒരു മാസം ചെയ്യുന്നത് സത്രീ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കില്ല , പാചകവും കുട്ടികളെ നോക്കാനും പുരുഷനും കഴിയും അതിന് തെളിവാണ് ഹോട്ടലുകളും , പുരുഷ നഴ്സുമാരും ,പിന്നെ പ്രസവിക്കാന്‍ പറ്റുമൊ മുലയൂട്ടാന്‍ പറ്റുമൊ എന്ന് ചോദിക്കരുത് അതിനുളള ഇളവാണ് പ്രകൃതി നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുകളില്‍ പറഞ്ഞ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ , കുട്ടികളെ നോക്കാനും ഭര്‍ത്താവിന് ആഹാരം വച്ചുണ്ടാക്കാനും പറ്റില്ല എന്നുള്ളവര്‍ വിവാഹത്തിലൂടെ ഒരു പുരുഷനേയും അവന്റെ കുടുംബത്തേയും എരിതീയിലേക്ക് തള്ളിവിടാന്‍ നിങ്ങള്‍ വിവാഹം കഴിക്കരുത് , പകരം ഒരു പട്ടിയെ വാങ്ങി വലര്‍ത്തുക .

പിന്നെ ഇതുപോലുള്ള വിഷയങ്ങള്‍ക്ക് സ്ത്രീകളുടെ പാവട പിടിക്കാനും , ഒലിപ്പിക്കാനും നടക്കുന്ന പുരുഷ രൂപമുള്ള വര്‍ഗ്ഗത്തോട് , പ്രസവിച്ച് വളര്‍ത്തിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും അകറ്റിനിര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കാത്ത എത്ര ഭര്‍ത്താക്കന്മാരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍ ?(nb ചില കുരുക്കല്‍ പൊട്ടിയാല്‍ ഞാന്‍ ഉത്തരവാദി അല്ല ??)