കോൺഗ്രസ് നേതാവു൦ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 3:40 നായിരുന്നു ആന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടർന്ന് മോശമാവുകയായിരുന്നു. രണ്ടു തവണ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീർഭദ്രാ സിംഗ് ഒൻപത് തവണ എംഎൽഎയും, അഞ്ച് തവണ എംപിയുമായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ എംഎസ്എംഇ മന്ത്രിയായും ടൂറിസം സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ പ്രിഭ സിംഗ് മുൻ എംപിയാണ്. മകൻ വിക്രമാദിത്യ ഷിംല എംഎൽഎയാണ്.