ചൈനയില്‍ മാസ്‌ക്ക് ലഭിക്കാത്തതിനാല്‍ ജിറാഫന്റെ വസ്ത്രം ധരിച്ച് യുവതി ആശുപത്രിയിലെത്തി

കൊറോണ വൈറസ് ബാധ ചെനയില്‍ പടര്‍ന്നുപിടിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനോടകം കൊറോണ മൂലം ചൈനയില്‍ മരിച്ചത്. കൊറോണ ചൈനയുടെ വ്യാപര സാംസ്‌ക്കാരികത മേഖലകളെ ആകമാനം തകര്‍ത്തു. മാസ്‌ക്കുകള്‍ക്കടക്കം ചൈനയില്‍ വന്‍ ക്ഷാമമാണ് നേരിടുന്നത്. മാ​സ്‌​ക്കു​ക​ള്‍ കി​ട്ടാ​താ​യ​തോ​ടെ ജി​റാ​ഫി​ന്‍റെ വ​സ്ത്രം ധ​രി​ച്ച് മ​രു​ന്ന വാ​ങ്ങു​വാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ലു​സി​യോ എ​ന്ന സ്ഥ​ല​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​യു​വ​തി ജി​റാ​ഫി​ന്‍റെ വ​സ്ത്ര​മ​ണി​ഞ്ഞെ​ത്തി​യ​ത്. മാ​സ്‌​ക്ക് ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ ഈ ​വ​സ്ത്രം ധ​രി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ആ​ദ്യ​ത്തെ കാ​ഴ്ച​യി​ല്‍ ഏ​റെ കൗ​തു​ക​ക​ര​മാ​യി തോ​ന്നു​മെ​ങ്കി​ലും ചൈ​ന​യി​ലെ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ല​ന​മാ​ണി​ത്.

ഹുബയ് പ്രവിശ്യയില്‍ ഇന്നലെ മാത്രം 96 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ലോകത്താകെ 2,257 പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന് മരിച്ചു. ചൈനയില്‍ പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുമ്പോള് യൂറോപ്പിലും ഏഷ്യയിലും രോഗം പടരുകയാണ്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ പടരുന്നതില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. ഇസ്രയേലിലും ലബനോനിലും രോഗം സ്ഥിരീകരിച്ചതോടെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 30 ആയി. ഇറാനില്‍ ആറുപേര്‍ മരിക്കുകയും 29 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗം പടരാതിരിക്കാന്‍ ഇറാഖും കുവൈത്തും ഇറാനിലേക്കുള്ള എല്ലാ യാത്രമാര്‍ഗങ്ങളും അടച്ചു. ദക്ഷിണ കൊറിയയില്‍ രണ്ടുപേര്‍ മരിക്കുകയും 433 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടുപേര്‍ മരിക്കുകയും 79 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇറ്റലി പത്തുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു

ആളുകളോട് വീടുകള്‍ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അഭ്യര്‍ഥിച്ചു. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ കുറയുന്നു എന്ന് വിലയിരുത്തിയ ലോകാര്യോഗ്യ സംഘടന, വൈറസിന്‍റെ വ്യാപനം തടയുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി വന്‍തുക ആവശ്യമായി വരുമെന്ന് അറിയിച്ചു. കൊറോണ വൈറസ് ബാധ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് ഐ.എം.എഫ്. വ്യക്തമാക്കി. നടപ്പുവര്‍ഷം ചൈനയുടെ വളര്‍ച്ചനിരക്ക് 5.6 ശതമാനം മാത്രമായിരിക്കും. അതിനിടെ ചൈനയില്‍ ഉപഭോഗം കുറയുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 57 ഡോളറിലേക്ക് എത്തിേയക്കുമെന്ന് ഐ.ഐ.എഫ്. അറിയിച്ചു