ലോക്ക്ഡൗണില്‍ അഭയം കൊടുത്തു, ബാല്യകാല സുഹൃത്തിന്റെ ഭാര്യയെ അടിച്ചുമാറ്റി യുവാവ് സ്ഥലംവിട്ടു

മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ ആയതോടെ വിട്ടില്‍ പോകാന്‍ സാധിക്കാതെ വന്ന ബാല്യകാല സുഹൃത്തിന് തല ചായ്ക്കാന്‍ വീട്ടില്‍ ഇടം നല്‍കിയ യുവാവിന് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി. യുവാവിന്റെ ഭാര്യയെയും മക്കളെയുമായി ബാല്യകാല സുഹൃത്ത് മുങ്ങി. മൂന്നാര്‍ സ്വദേശിയായ യുവാവാണ് മൂവാറ്റുപുഴ സ്വദേശിയായ സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും അടിച്ചുമാറ്റി സ്ഥലംവിട്ടത്.

യുവതിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഓഫാണ്. മൂവാറ്റുപുഴ പോലീസ് കമിതാക്കളെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂന്നാര്‍ സ്വദേശി മൂവാറ്റുപുഴയില്‍ പെട്ടുപോവുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ നാട്ടിലേക്കുള്ള പോക്ക് മുടങ്ങി. ഈ സമയം മൂവാറ്റുപുഴയിലുള്ള സുഹൃത്ത് മൂന്നാര്‍ സ്വദേശിക്ക് അഭയം നല്‍കുകയായിരുന്നു.

മേലുകാവിലേക്ക് പോകുന്നവര്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് യുവാവ് മൂവാറ്റുപുഴ വരെ എത്തിയത്. മൂന്നാറിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ലെന്നും മൂവാറ്റുപുഴയില്‍ കുടുങ്ങിയെന്നും ഇദ്ദേഹം മൂന്നാറിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ഇതിനിടെയാണ് മൂന്നാറിലുണ്ടായിരുന്ന തന്റെ ബാല്യകാല സുഹൃത്ത് മൂവാറ്റുപുഴയിലേക്ക് കുടിയേറിയ കാര്യം യുവാവ് ഓര്‍ത്തത്. തുടര്‍ന്ന് സുഹൃത്തിനെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ ആത്മാര്‍ത്ഥ സുഹൃത്തിനായി കാറുമായി മൂവാറ്റുപുഴക്കാരന്‍ എത്തി.

യുവാവിനെ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഒന്നരമാസം മൂന്നാര്‍ സ്വദേശി മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു. ഇതിനിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരികയും മൂന്നാറിലേക്ക് പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്തിട്ടും യുവാവ് പോയില്ല. ഇതിനിടെ ഭാര്യയും യുവാവുമായുള്ള ഇടപെടലില്‍ ബാല്യകാല സുഹൃത്തിന് സംശയവും തോന്നി. ഒടുവില്‍ ബാല്യകാല സുഹൃത്തിന്റെ ഭാര്യയെയുമായി മൂന്നാര്‍ സ്വദേശിനി മുങ്ങി. മക്കളെയും ഒപ്പം കൂട്ടി. തുടര്‍ന്ന് മൂവാറ്റുപുഴ സ്വദേശി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മക്കളെയെങ്കിലും വിട്ടുകിട്ടണം ഇല്ലെങ്കില്‍ ജീവനൊടുക്കുമെന്നാണ് മൂവാറ്റുപുഴ സ്വദേശി പോലീസിനോട് പറഞ്ഞത്.