ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ യുവാവും യുവതിയും പിടിയില്‍

കോട്ടയം. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, കാര്‍ത്തികപ്പള്ളി സ്വദേശി സരിത എന്നിവരെയാണ് പോലീസ് അറസ്റ്റ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് ഇടയാഴം വൈകുണ്ഠപും ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നാണ് മോഷണം നടത്തുന്നത്.

വൈകുണ്ഠപുരം ക്ഷേത്രത്തില്‍ നിന്ന് മോഷണം നടന്നതിന് പിന്നാലെ ക്ഷേത്രം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏറ്റുമാനൂരില്‍ നിന്ന് പ്രതികളെ പിടികൂടി. ഇരുവരും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു. അന്‍വര്‍ഷായും സരിതയും 2018 മുതല്‍ ഒരുമിച്ചാണ് താമസം. ഇവര്‍ 2018 മുതല്‍ തന്നെ മോഷണവും ആരംഭിച്ചതായി പോലീസ് പറയുന്നു.

ഇരുവരും ബൈക്കില്‍ കറങ്ങിനന്നാണ് മോഷണം നടത്തിയിരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മോഷണം നടത്തുവാന്‍ ഉദ്യേശിക്കുന്ന സ്ഥലത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. മോഷണം നടത്തിയ ശേഷം ആ പ്രദേശത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവരുടെ പതിവ്. ഇവര്‍ക്കെതിരെ കായംകുളം, കുമളി, കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താം എന്നീ പോലീസ് സ്‌റ്റേഷുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.