വാഹന ഇൻഷുറൻസ് രംഗത്ത് സമഗ്ര മാറ്റം, ഉടമക്ക് ഇനി പ്രീമിയം തീരുമാനിക്കാം, ഓടുന്നതിനനുസരിച്ച് പ്രീമിയം.

 

ന്യൂ ഡൽഹി/ രാജ്യത്തെ വാഹന ഇൻഷുറൻസ് രംഗത്ത് സമഗ്ര മാറ്റങ്ങൾ കൊണ്ട് വരുന്നു. ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഒറ്റ പോളിസി എന്ന നയവും, ‘പേ ആസ് യു ഡ്രൈവ്’, ‘പേ ഹൗ യു ഡ്രൈവ്’ തുടങ്ങിയ ആശയങ്ങളുമാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.ഐ) നടപ്പിലാക്കാനൊരുങ്ങുന്നത്.

പുതിയ മാറ്റങ്ങൾ വരുന്നതോടെ ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങൾക്ക നുസരിച്ച് ഇൻഷുറൻസ് എടുക്കാം എന്നതാണ് പ്രധാന പ്രത്യേകത. അടുത്ത ആ​ഴ്ച്ച പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ‘മോട്ടോർ ഇൻഷുറൻസ് എന്ന ആശയം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണ്. പൊതു ഇൻഷുറൻസ് മേഖല പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി മാറേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ‘-ഐ.ആർ.ഡി.ഐ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു. ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് ഐ.ആർ.ഡി.ഐ പുതിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കുള്ള അംഗീകാരം ഇതിനായി നൽകിക്കഴിഞ്ഞു. പുതിയ നിയമമനുസരിച്ച്, ഒരു വാഹനം സ്ഥിരമായി ഓടുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഒരാൾക്ക് ഇൻഷുറൻസിന്റെ പ്രീമിയം തുക നിശ്ചയിക്കാവുന്നതാണ്.

ഒരാൾക്ക് തന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള കവർ പ്രയോജനപ്പെടു ത്താനും, വാഹനം ഇടയ്ക്കിടെ ഉപയോഗിക്കുന്നില്ലെങ്കിൽ അതിന്റെ നേട്ടങ്ങൾ ഉണ്ടാവും. ഒരു മാസത്തിൽ വാഹനം ഓടുന്ന ദൂരം കണക്കാക്കി പ്രീമിയം നിരക്ക് തീരുമാനിക്കാനും സൗകര്യം ഉണ്ട്. മോശം അല്ലെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തുന്നവർക്ക് ഉയർന്ന പ്രീമിയം നൽകേണ്ടിവരും. ഒരു വാഹനത്തിന്റെ ഡ്രൈവിങ് പാറ്റേൺ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം വഴി നിരീക്ഷിക്കുമെന്നും പുതിയ നിയമ മാറ്റം പറയുന്നു.

മൊബൈൽ ആപ്പിലോ വാഹനത്തിലോ ചെറിയ ഉപകരണം ഘടിപ്പിക്കുകയും, അത് ഡ്രെവിങ് വിവരങ്ങൾ പങ്കിടും ചെയ്യും. ഒപ്പം, ജിപിഎസ് സഹായത്തോടെ, വാഹനത്തിന്റെ ഡ്രൈവിങ് പാറ്റേണും ഇൻഷുറൻസ് കമ്പനി അറിഞ്ഞു കൊണ്ടിരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ വാഹനവും ഡ്രൈവിങ് സ്കോർ നേടും. അങ്ങിനെയാകും ഉടമ അടയ്‌ക്കേണ്ട പ്രീമിയം തീരുമാനിക്കുക.

ഉപയോഗത്തിന്റെയോ ഡ്രൈവിങ് ശീലത്തിന്റെയോ അടിസ്ഥാനത്തിൽ പ്രീമിയം തുകയിൽ മാറ്റം വരുമെന്നാണ് നിയമം പറയുന്നത്. ടെലിമാറ്റിക്‌സ് അടിസ്ഥാനമാ ക്കിയുള്ള മോട്ടോർ ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് ഒരു ഉടമയ്ക്ക് ഒന്നിലധികം വാഹനങ്ങൾ ഉണ്ടെങ്കിൽ ഒരു ഇൻഷുറൻസ് പ്രീമിയം മാത്രമേ ലഭിക്കൂ എന്ന പ്രഖ്യാപനവും ഐ.ആർ.ഡി.ഐ നടത്തിയിരിക്കുന്ന. ഇൻഷുറൻസിന്റെ പ്രീമിയം ഒരാൾ ഓടിക്കുന്ന വാഹനങ്ങളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും ഇനി മുതൽ കണക്കാക്കുന്നത്.