ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍, പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു എന്ന് അമൃത, ബാലയുമായി വീണ്ടും ഒന്നിക്കുന്നോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം അധികം വൈകാതെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി. പിന്നീട് ഷോയില്‍ ഗസ്റ്റ് ആയി എത്തിയ ബാലയുമായി അമൃത പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. അവന്തിക എന്നാണ് കുട്ടിയുടെ പേര്. പിന്നീട് ഇരുവരും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് സഹോദരി അഭിരാമിക്ക് ഒപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് അമൃത രൂപീകരിച്ചു.

ഇപ്പോള്‍ നിരവധി സ്റ്റേജ് ഷോകളില്‍ നടി സജീവമാണ്. മാത്രമല്ല യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ഗായിക ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ബാലയുമായി വിവാഹ മോചിത ആയ ശേഷവും അമൃത സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇപ്പോള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.