മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി ചിരിച്ച് ഫോട്ടോയിട്ട് വണ്ടിപ്പെരിയാറിലെ ആ കുഞ്ഞിന്റെ വീട്ടിലേക്ക് പോകാൻ എങ്ങനെ സാധിക്കുന്നു

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ വീട് സന്ദർശിക്കാൻ പുറപ്പെട്ട വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ യാത്ര വിവാദത്തിൽ. ചിരിച്ച് ഉല്ലസിച്ച് ആഹ്ലാദിച്ച് സെൽഫിയുമെടുത്തുള്ള യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളമൊന്നാകെ ദുഖം പങ്കിടുമ്പോഴായിരുന്നു പുഞ്ചിരിച്ച് ആഹ്ലാദിച്ച് സെൽഫിയുമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുള്ള യാത്ര. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്

കുറിപ്പിങ്ങനെ

ചെസ്റ്റ് നമ്പർ : 2 ഭൂലോക ദുരന്തം ഷാഹിദ കമാൽ ഫ്രം ദ സെയിം തട്ടകം അനുഭവിച്ചോ , കമ്മീഷൻ ! ഫിൽട്ടർ ഇട്ടു വെളുപ്പിച്ച , പല്ല് മുപ്പത്തിരണ്ടും വെളിയിൽ കാട്ടി ചിരിച്ച ഫോട്ടോയിട്ട് പോകുന്നത് ഒരു ഡി.വൈ.എഫ്.ഐക്കാരൻ മൃഗീയമായി കൊന്ന് വാഴക്കുല പോലെ കെട്ടിത്തൂക്കിയ ഒരു പൊന്നോമനയുടെ വീട്ടിലേയ്ക്കാണ്. മനസാക്ഷികുത്തിന്റെ ഒരിറ്റുപോലുമില്ലാതെ ഇങ്ങനെ ചിരിച്ചുകൊണ്ട് പോസ് ചെയ്ത് ഞാൻ വണ്ടിപ്പെരിയാറിലേയ്ക്ക് പോവുകയാണേയെന്ന് പൊതുജനസമക്ഷം ബോധിപ്പിക്കാൻ പോസ്റ്റും ഇട്ട് പോകുന്ന ഈ സൈസ് മുതലുകളാണ് ഇവിടെ വനിതകൾക്കും കുഞ്ഞുങ്ങൾക്കും ക്ഷേമമുണ്ടാക്കുന്നത്.

പത്താം ക്ലാസ്സും ഗുസ്തിയും മാത്രമാണ് യോഗ്യതയെങ്കിലും പേരിന്റെ മുമ്പിൽ നോക്കു കുത്തി പോലെ ചാർത്തിയിട്ട ഡോക്ടർ ബോർഡ് നേരത്തേ കാട്ടിത്തരുന്നുണ്ട് ഇവരുടെ ഊളത്തരം . പക്ഷേ ഈ പോസ് കടുപ്പമായി പോയി. മനുഷ്യനാവണം മനുഷ്യനാവണം എന്ന ബി.ജിഎം പുട്ടിന് പീര പോലെ ഇട്ട് പിശാചിനേക്കാൾ തരംതാഴ്ന്ന ഐറ്റംസിന്റെ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും. ഇത്രമേൽ നികൃഷ്ടയാവാൻ, ഇത്രയ്ക്ക് തരംതാരാൻ , ഇങ്ങനത്തെ ഡോഗ് ഷോ കാട്ടാൻ കഴിയുന്ന ഒരേ ഒരു സ്ത്രീവർഗ്ഗവകഭേദമാണ് – അന്തിണി aka കമ്മിണി aka ചഖാത്തി