ചത്ത് കിടക്കുന്ന പ്രതിപക്ഷം, പോയി ചെരച്ചുകൂടേ, ജനത്തിന്റെ നെഞ്ചത്താണ്‌ നിങ്ങൾ റീത്ത് വയ്ക്കുന്നത്

കേരളത്തിലെ പ്രതിപക്ഷത നേതാക്കളോട് പോയി ക്ഷൗരം ചെയ്ത് ജീവിക്കാൻ സോഷ്യൽ മീഡിയയിൽ വിമർശനം.കൺ മുന്നിൽ ഇ.പി ജയരാജന്റെ റിസോട്ട് അഴിമതി. പി ജയരാജൻ ഇലക്ഷൻ ഫണ്ട് മുക്കിയ ആരോപണം. കേരളം വൻ വിവാദത്തിൽ നില്ക്കുമ്പോൾ ചത്ത പോലെ കിടക്കുകയാണ്‌ പ്രതിപക്ഷം.ഇ.ഡിയേയും എൻ ഐ എ യും ഒക്കെ പോകറ്റിൽ ഇട്ടു നടക്കുന്ന കൂട്ടരായ സുരു ജിയും റിസോട്ട് വിഷയത്തിൽ തലയിടുന്നില്ല. മാധ്യമ പ്രവർത്തകയായൻ അഞ്ജു പാർവതിയാണ്‌ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. പ്രതിപക്ഷ വേഷം കെട്ടി നിർജ്ജീവമായി ഇരിക്കുന്നതിനേക്കാൾ നല്ലത് അവറ്റകളുടെ കൂടെ ചേർന്ന് ബിീമായി നിന്ന് ജനങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും ബാർബർ കടയിൽ കയറി ക്ഷൗരകത്തിയെടുത്ത് അന്തസ്സായി പണിയെടുത്ത് ജീവിക്കാൻ നോക്ക്! എന്നും വിമർശനം നടത്തുന്നു. ഭരണ പക്ഷത്തേ പോലെ തന്നെ പ്രതിപക്ഷത്തേ നേതാക്കളും ജനങ്ങളുടെ നികുതി പോണം ശംബളവും അലവൻസും പെൻഷനും ആയി വാങ്ങിയിട്ടാണ്‌ ജീവിക്കുന്നത്. എന്നിട്ടും ഇവർ മൗനം പാലിക്കുമ്പോൾ സി.പി.എം നേതാക്കളുടെ അഴിമതി വിഹിതം ഇവർക്കും കിട്ടിയോ എന്നും വിമർശനം ഉയരുന്നുണ്ട്.അഞ്ജു പാർവതിയുടെ കുറിപ്പ്

ഇ പി അഴിമതി പണം കൊണ്ട് റിസോർട്ട് ഉണ്ടാക്കി എന്ന് പി ജെ അഥവാ ചെന്താരകം പൊട്ടിച്ച വെടി ഒരു വശത്ത്!പി ജെ ഇലക്ഷൻ ഫണ്ട് വെട്ടിച്ചെന്നും സ്വർണ്ണ കൊട്ടേഷൻ ടീമുമായി ബന്ധം എന്നുമുള്ള ഇ പി അഥവാ ചെറ്റപ്പൻ ടീം വക ഗുണ്ട് മറുവശത്ത്!ആഞ്ഞടിക്കാൻ കൺമുന്നിൽ രണ്ട് എമണ്ടൻ ആരോപണമുണ്ടായിട്ടും ചത്ത പോലെ കിടക്കുകയാണ് പ്രതിപക്ഷം.പ്രതിപക്ഷത്തെ കാര്യങ്ങൾ തീരുമാനിക്കുന്ന കുഞ്ഞാപ്പ ആദ്യമേ ഇതിൽ നിന്നൊക്കെ നൈസായിട്ട് ഒഴിഞ്ഞ് അത് സി.പി.എം ൻ്റെ ആഭ്യന്തര പ്രശ്നമെന്ന നിലപാട് എടുത്ത് മാതൃകയായി.
സ്വന്തം പാർട്ടിയിലെ തരൂരിനെതിരെ ഗർജ്ജിച്ചിരുന്ന ശ്രീ. വി.ഡിയും ശ്രീ. സുധാകരനും തുടങ്ങിയ മുന്തിയ ജീ കൾക്കൊക്കെ മിണ്ടാട്ടം മുട്ടിയിട്ട് രണ്ടീസമായി.! ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ CPM പ്രതിപക്ഷത്തായിരിന്നുവെങ്കിൽ ഈ കേരളം നിന്ന് കത്തിയേനേ.! അവന്മാർ കത്തിച്ചേനേ. ! അങ്ങനെയെങ്കിൽ കേരളാ മുഖ്യന് Z കാറ്റഗറി സുരക്ഷയൊന്നും പോരാതെ വന്നേനെ. പറഞ്ഞിട്ടെന്ത് കാര്യം?
ഇനി ഒരു കൂട്ടരുണ്ട്. കേന്ദ്രത്തിലൊക്കെ വെല്യ പിടിപ്പാട് ഉള്ള ടീമാണെന്നാണ് വയ്പ്. ED യും NIAയും പോക്കറ്റിൽ ഇട്ടോട്ട് നടക്കുന്നെന്ന ഗീർവാണം അടിക്കുന്ന സുരു ജീയൊന്നും റിസോർട്ട് പ്രശ്നങ്ങളിൽ തല ഇടുന്നേയില്ല.പ്രതിപക്ഷ നേതാവും KPCC പ്രസിഡൻ്റും മാറിയാൽ ഇവിടെ പലതും നടക്കും എന്ന് പ്രതീക്ഷിച്ചത് വെറുതെ. ഒന്നും നടന്നില്ല; നടക്കുന്നില്ല! അവര് കട്ടാലും നക്കിയാലും മുക്കിയാലും എന്തിന് കൊന്നാൽ പോലും ചോദിക്കാൻ ഒരു ശ്വാനനും ഇല്ലെന്ന് കമ്മികൾക്ക് നന്നായിട്ടറിയാം. പ്രതിപക്ഷ വേഷം കെട്ടി നിർജ്ജീവമായി ഇരിക്കുന്നതിനേക്കാൾ നല്ലത് അവറ്റകളുടെ കൂടെ ചേർന്ന് B ടീമായി നിന്ന് ജനങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും ബാർബർ കടയിൽ കയറി ക്ഷൗരകത്തിയെടുത്ത് അന്തസ്സായി പണിയെടുത്ത് ജീവിക്കാൻ നോക്ക്!