അന്ന ബെന്നിനോട് ലെഗ് പീസ് ചോദിച്ച് കമന്റ്, കിടിലൻ മറുപടിയുമായി താരം

നടി അനശ്വര രാജന് ഇറക്കം കുറഞ്ഞ വസ്ത്രം കുറഞ്ഞ ധരിച്ച ഫോട്ടോ സാമൂഹ്യമാധ്യത്തിൽ പങ്കുവെച്ചതു മുതൽ വൻ സൈബർ അക്രമണമാണ് നേരിട്ടത്. അനശ്വരയെ പിന്തുണച്ച് നടമാർ രം​ഗത്തെത്തുകയും ചെയ്തു. അനശ്വരയെ പിന്തുണച്ച് ‘വീ ഹാവ് ലെഗ്‌സ്’ ക്യാംപെയ്നും തുടക്കമായി. അനശ്വരയെ പിന്തുണച്ച് നടി അന്ന ബൈന്നും രം​ഗത്തെത്തിയിരുന്നു.

അന്നബെൻ സാമൂഹ്യമാധ്യമത്തിൽ ഫോട്ടോപങ്കുവെച്ചതിന് ശേഷം അന്ന ബെന്നിനും സൈബർ അക്രമണം നേരിടേണ്ടി വന്നു. അന്ന ബെന്നിനെ വിമർശിച്ച ‘സൈബർ സദാചാര ആങ്ങള’യ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും താരം നൽകി. ‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ഹാൻഡ് പീസ് മതിയോ എന്നായിരുന്നു അന്നയുടെ മറുപടി. മറുപടി നൽകിയ അന്നയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തുവന്നത്.

അന്നയെ കൂടാതെ റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ ‘വീ ഹാവ് ലെഗ്‌സ്’ ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

പതിനെട്ട് വയസ് തികഞ്ഞതിന് പിന്നാലെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് നടി അനശ്വര രാജന് വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഷോർട്‌സ് ധരിച്ച ചിത്രത്തിന് സൈബർ ആങ്ങളമാർ ഉപദേശവുമായി എത്തി. എന്നാൽ ഇതിന് ശക്തമായി അനശ്വര നൽകിയ മറുപടിയും ഏറെ ചർച്ചയായി. അതേ ഫോട്ടോഷൂട്ടിലെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അനശ്വര പങ്കു വെയ്ക്കുകയായിരുന്നു.ഇതിനൊപ്പം ഞാൻ എന്തു ചെയ്യുന്നു വെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട.എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,എന്നും അനശ്വര കുറിച്ചു.ഇതിന് പിന്നാലെ അനശ്വരയെ പിന്തുണച്ച് യുവനടിമാരിൽ പലരും രംഗത്തെത്തിയിരുന്നു.