ജമ്മു കശ്മീരിൽ അഞ്ച് ലഷ്‌കർ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

പാക്ക് അതിർത്തി കടന്ന് ഇന്ത്യയിൽ കയറാൻ ശ്രമിച്ച 5 ലഷ്‌കർ ഭീകരന്മാരേ വധിച്ചു. ഹമാസ് മോഡലിൽ അതിർത്തിയിൽ ആക്രമിച്ച് കയറാൻ ശ്രമിച്ച ഇവർ അതിർത്തി രേഖയിൽ തന്നെ പിടഞ്ഞ് വീണു. അതായത് ഇന്ത്യയുടെ അതിർത്തി പ്രതിരോധം അത്ര ശക്തമാണ്‌ എന്ന് ലോകത്തേ വീണ്ടും അറിയിച്ച് കൊടുത്തു.

ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിലാണ്‌ പോലീസും സൈന്യവും നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടതായി അറിയിപ്പ് വന്നിരിക്കുന്നത്. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് നടന്ന ആദ്യ വെടിവെപ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൂടി വെടിയേറ്റ് മരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ ഇ തൊയ്ബയിൽ പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സൈന്യം മാത്രമായി നടത്തിയിരുന്ന നുഴഞ്ഞുകയറ്റ കൗണ്ടർ ഓപ്പറേഷനുകളിലും പോലീസിനെ കൂടുതലായി ഉപയോഗിക്കുന്നു. ഓപ്പറേഷൻ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

നിയന്ത്രണരേഖയ്ക്ക് കുറുകെ 16 തീവ്രവാദ ലോഞ്ചിംഗ് പാഡുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ നിന്ന് ഭീകരരെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.