ലച്ചുവിന്റെ വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയി ബാലു

ഉപ്പും മുളകിലെ ലെച്ചുവിന്റെ കല്യാണം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പരമ്പരയുടെതായി പുറത്തിറങ്ങിയ പുതിയ എപ്പിസോഡുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി രുസ്തഗിയെന്ന ലെച്ചു. ബാലുവിന്റെ മക്കളില്‍ രണ്ടാമത്തെയാളാണ് ലെച്ചു. അടുത്തിടെയാണ് ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ടത്.

തുടര്‍ന്നാണ് ലച്ചുവിന്റെ കല്യാണ ഒരുക്കങ്ങളും മറ്റും പരമ്ബരയില്‍ കാണിച്ചു തുടങ്ങിയത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ലച്ചുവിന്റെ വിവാഹം ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആര്‍ഭാടപൂര്‍വ്വമായിട്ട് തന്നെയാണ് ബാലു നടത്തിയത്. ഒപ്പം എല്ലാത്തിനും പിന്തുണയുമായി നീലുവും മക്കളും കുടുംബക്കാരും ഉണ്ടായിരുന്നു

നേവി ഓഫീസറായ സിദ്ധാര്‍ത്ഥിനെയാണ് ലച്ചു വിവാഹം ചെയ്തത്. വിവാഹ ശേഷവും പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്‌ബോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു.ഇതായിരുന്നു പ്രേക്ഷകരെയും കരയിച്ച രംഗം അതേസമയം വിവാഹം ഷൂട്ട് ചെയ്യുമ്പാേള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.

യഥാര്‍ത്ഥ സംഭങ്ങള്‍ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ഉപ്പും മുളകിനും കഴിഞ്ഞു ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള സംസാരംഒരു കുടുംബത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവങ്ങളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് ടെന്‍ഷനാവുമ്‌ബോഴും കളിയും ചിരിയുമായി നടക്കുന്ന ബാലു പലപ്പോഴും നീലുവിനെ അത്ഭുതപ്പെടുത്താരുണ്ട്. ലച്ചുവിനായി സ്വര്‍ണ്ണമെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചെക്ക് നല്‍കിയത് അത്തരമൊരു സംഭവമായിരുന്നു. വിവാഹം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിന് മുന്‍പ് ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള ബാലുവിന്റെ സംസാരം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ലച്ചുവും കരയുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ബാലുവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അച്ഛന്റെയും മകളുടെയും നൊമ്പരങ്ങള്‍
പ്രേക്ഷകരെയും കണ്ണീരിലാക്കി വിവാഹത്തിന് ശേഷമുള്ള ബാലുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാനുള്ള തിടുക്കത്തിലാണ് പ്രേക്ഷകരും.