ബാലഭാസ്കർ മാത്രമല്ല കെ.എം ബഷീർ അപകടത്തിനു പിന്നിലും ഉന്നതർ

കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിനു പിന്നിൽ സ്വർണ്ണ കടത്ത് സംഘം എന്ന സംശയം ഉയരുന്നു.ബഷീറിനെ മനപൂർവ്വം കൊലപ്പെടുത്തി എന്ന് പറയാൻ മറ്റൊരു കാരണം ഇനിയും ബഷീറിന്റെ മൊബൈൽ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ്‌. മൊബൈൽ സംഭവ സ്ഥലത്ത് നിന്നും ആരോ എടുത്ത് കൊണ്ടുപോവുകയോ കസ്റ്റഡിയിൽ എടുത്ത ശേഷം കാണാതാവുകയോ ചെയ്തു എന്നുറപ്പ്.ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02.08.2019ന് രാത്രി ബഷീറിനെ കാറിടിച്ച് കൊല്ലുന്നത്.

അന്നു രാത്രി ബഷീർ പുറപ്പെട്ടത് ഒരു ഹോട്ടലിന്റെ പരിസരത്ത് വയ്ച്ചായിരുന്നു. ഇതേ ഹോട്ടലിൽ വയ്ച്ചായിരുന്നു അന്നു രാത്രി ലൈഫ് മിഷന്റെ പേരിലുള്ള 4.2 കോടി രൂപയുടെ കൈക്കൂലി കൈമാറുന്നത്. ഇവിടെ സ്വപ്ന അടക്കം ശിവസങ്കരൻ അടക്കം ഉള്ളവർ ഉണ്ടായിരുന്നു എന്നും ആരോപണം ഉണ്ട്. 4.2 കോടി രൂപ കൈക്കൂലി കൊടുത്ത അതേ പുലർച്ചെ തന്നെയാണ്‌ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ബഷീറിനെ കാറിടിപ്പിച്ച് കൊല്ലുന്നതും. തുടർന്ന് വഫ ഫിറോസ് എന്ന യുവതിയും രംഗത്ത് വരുന്നു. എന്നാൽ ഈ വഫ ഫിറോസ് കള്ളകടത്തു കണ്ണി എന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. അവരേ കുറിച്ച് അന്ന് അന്വേഷിച്ചില്ല എന്നു മാത്രമല്ല ജാമ്യത്തിലിറങ്ങിയ അവർ ഇന്ത്യ വിടുകയും ചെയ്തു.കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിൽ,ഏകദേശം അതെ സ്ഥലത്തും സമയത്തുമാണ് ലൈഫ് മിഷനിലെ കമ്മീഷൻ ആയ 4.25 കോടി കൈമാറി എന്നത് സൂചിപ്പിക്കുന്നത് ഈ സാമ്പത്തിക ഇടപാട് ബഷീർ അറിയുകയോ കാണുകയോ ചെയ്തിരുന്നു എന്നാണ്‌.

വഫ ഫിറോസ് ശ്രീറാമിന് വേണ്ടി വെയിറ്റ് ചെയ്തഅതെ സ്ഥലം അതെ ദിവസം അതെ സമയം. ഇതെല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ ബഷീറിനെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുകയാണ്.ഈ കൈമാറ്റത്തിന് ഒന്നുകിൽ ബഷീർ സാക്ഷി ആയിട്ടുണ്ടാവണം.ബഷിറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ സംഭവം നടന്നു ഇത്ര നാളായിട്ടും കണ്ടെത്തിയിട്ടില്ല എന്നത് സംശയം കൂടുതൽ ബലപ്പെടുത്തുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഈ ആക്ഷേപം ശക്തമാവുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങൾ ബന്ധപെട്ട മറ്റൊരു കേസും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ശ്രീറാം വെങ്കിട്ട രാമന് വഫായും ഒക്കെ സ്വര്ണക്കടത്തിൽ ഉൾപ്പെടുന്ന കണ്ണികളാകാമെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ വിഷയത്തിൽ ചചർച്ചകൾ കൊഴുക്കുന്നത്

സ്വപ്ന സുരേഷിനോടൊപ്പം വഫായും ഈ ബിസിനസിലെ കണ്ണികൾ തന്നെ.ആനി ദിവസം രാത്രി സമയത് പണം കൈമാറുന്ന ദൃശ്യങ്ങൾക്ക് ബാഷഹീര് സാക്ഷി ആയപ്പോൾ, എ ദൃശ്യങ്ങൾ മൊബൈലിൽ എടുത്തിട്ടുണ്ടാവും ബഷീറിന്റെ മൊബൈൽ ഇപ്പോഴും മിയ്‌സിംഗ് ആയി തുടരുന്നത് അക്കരണതാകാം. എ മൊബൈൽ പിടിക്കപ്പെട്ടാൽ ഇനിയും കൂടുത ഉന്നതർ കുടുങ്ങാനുള്ള സാദ്ധ്യതകൾ ഉണ്ടാകും. സംശയം തോന്നിയ ബഷീറിനെ അപ്പൊ തന്നെ വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയതാവാം…

ആ മൊബൈൽ ഇപ്പോൾ ഒരു പക്ഷെ വഫായുടെ പക്കലോ, അല്ലെങ്കിൽ സർക്കാരിനെ രക്ഷിക്കാനായി പിണറായിയുടെ പോലീസ് തന്നെ മുക്കിയതാകാം എന്നും ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു.ശ്രീറാം വെങ്കിട്ട രാമൻ പിണറായിയുടെ ശത്രുപക്ഷത്തായിരുന്നു.ഭൂമി കയ്യേറ്റ വിഷയത്തിൽപിണറായിയെ അങ്ങേയറ്റം കറക്കിയ ശ്രീറാം വെങ്കട്ടരാമനെ പിണറായി പോലീസ് തന്നെ ഈ കേസിൽ നിന്ന് വളരെ ബുദ്ധിമുട്ടി രക്ഷിച്ചെടുക്കുകയും ചെയ്തു.ഇതേ രീതിയിൽ തന്നെയാകാം ബാലഭാസ്കറേയും സ്വർണ്ണ കടത്ത് മാഫിയകൾ അപകടത്തിൽ കൊലപ്പെടുത്തിയത്.2 അപകടവും അന്തർദേശീയ മാഫിയകൾ ഇടപെട്ട കൊലപാതകം ആകാം.മാത്രമല്ല ഉന്നത ഐ.എ.എസ് കാരും സർക്കാരും ഒക്കെ കണ്ണികളായ ഈ 2 ദുരന്തങ്ങളും തെളിയാത്തതിനു പിന്നിലും കാരണം സർക്കാരിന്റെ ഉന്നതരിലേക്ക് വിരൽ ചൂണ്ടുന്നു.ബഷീറിനെ കൊലപ്പെടുത്തി എന്ന് സൂചിപ്പിച്ചു ഫ്രീലാന്‍സ് ജേണലിസ്റ്റും സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുമായ ആബിദ് അടിവാരം പുറത്തുവിട്ട വെളിപ്പെടുത്തലും ഇപ്പോൾ ചർച്ചയാകുന്നു

വൈദ്യ പരിശാധന വൈകിക്കുന്നതടക്കമുള്ള പരസ്യമായ നിയമ ലംഘനങ്ങള്‍ നടത്തിക്കൊണ്ടാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമനേ രക്ഷിച്ചത് എന്ന് ആബിദ് പറയുന്നു. ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസ് എന്ന സ്ത്രീ ആരെന്ന അന്വേഷണത്തിലേക്ക് പോയില്ല,സ്വപ്ന സുരേഷുമാര്‍ അധികാരികളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരത്ത് വഫയുടെ പിന്നാമ്പുറം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല,മണിക്കൂറുകള്‍ക്കകം പ്രമുഖ ചാനലില്‍ അവരെ വെളിപ്പിച്ചെടുക്കാന്‍ കൃത്യമായി ആസൂത്രണം ചെയ്തത് എന്ന് തോന്നുംവിധം ഇന്റര്‍വ്യൂ പ്രത്യക്ഷപ്പെട്ടു. ശങ്കരന്‍ ഐഎഎസും സ്വപ്നയുമായുള്ള ബന്ധം കേവലം ‘വ്യഭിചാരത്തില്‍’ ഒതുക്കാനുള്ള ശ്രമങ്ങള്‍ കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ കണ്ടു, പിന്നീടാണ് കള്ളക്കടത്ത് ബന്ധം ചര്‍ച്ചയാവുന്നത്…

ശ്രീറാമും വഫയും തമ്മിലുള്ള ബന്ധവും കേവലം‘അവിഹിതത്തിലൊതുക്കപ്പെടുകയായിരുന്നു’കള്ളുകുടിച്ചു പൂസായ ശ്രീറാം തന്നെ വീട്ടില്‍ കൊണ്ടാക്കാന്‍ വേണ്ടി വഫാ ഫിറോസിനെ വിളിച്ചുവരുത്തി എന്ന കഥയാണ് പ്ലാന്റ് ചെയ്യപ്പെട്ടത്, അതിലെ‘ഇക്കിളി’മലയാളികളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തികൊള്ളും എന്ന‘ഐഎഎസ് ബുദ്ധി’യെ ശരിവയ്ക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്.വഫയേ കുറിച്ച് ഇക്കിളി കഥകൾ പടച്ചിറക്കി വിട്ടപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥയാണ്‌ കുഴിച്ച് മൂടിയത്.വഫ ഫിറോസിലൂടെ അന്ന് വലിയ മാഫിയയിലേക്ക് എത്തുവാനുള്ള വഴിയാണ്‌ സർക്കാരും പോലീസും മനപൂർവ്വം വേണ്ടാ എന്നു വയ്ച്ചത്.ഇതോടെ ബഷീറിന്റെ കൊലപാതകവും സി.ബി.ഐ പ്രാധാന്യത്തോടെ വിലയിരുത്തുന്നു.പുറത്ത് വരുന്നത് സത്യം എങ്കിൽ ഇത്തരത്തിൽ ഡസൻ കണക്കിനു പ്രമുഖരുടെ സാധാരണവും സ്വഭാവികവുമായ മരണവും അപകടങ്ങളും എല്ലാം കള്ളകടത്തുകാരും ഉന്നതരും ചേർന്ന് കേരളത്തിൽ ചെയ്തിട്ടുണ്ട്.

സംശയത്തിന് ഇട നല്‍കുന്ന രണ്ട് ഘടകങ്ങള്‍ കൂടിയുണ്ട്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഈ കേസില്‍ കാണിച്ച നിസ്സംഗത.അപകടം നടന്നയുടനെ എത്ര വലിയ ഉന്നതനായാലും കൊലയാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മണിക്കൂറുകള്‍ക്കകം കരണം മറിഞ്ഞു.സകല നിയമങ്ങളെയും വ്യഭിചരിച്ചു കൊണ്ട് ശ്രീറാമിനെ രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മൗന സമ്മതം നല്‍കി.മാത്രമല്ല സ്വർണ്ണ കടത്ത് അന്വേഷണം മുറുകുമ്പോൾ സർവീസിൽ തലപൊലി നല്കി ശ്രീറാം വെങ്കിട്ടരാമനേ സർക്കാർ തിരികെ എത്തിച്ചു. മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുള്ള കാന്തപുരം വിഭാഗം സുന്നികള്‍ കെ എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോവാതെ ഒഴിഞ്ഞു മാറിയിരുന്നു.

ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐഎഎസ്-കള്ളക്കടത്ത് ലോബി 4 കോടിയുടെ കൈക്കൂലി കൈമാറിയ 2019 ആഗസ്ത് രണ്ടിന്റെ രാത്രിയിയിലാണ് അതേ നഗരത്തില്‍ ഒരു ഐഎഎസ്സുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കൊല്ലുന്നത്…!. ബഷീറിന്റെ കൊലപാതകവും കള്ളക്കടത്ത് കേസ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം എന്നും ആവശ്യം ഉയരുകയാണ്