ബ്രിട്ടനില്‍ കുടിയേറ്റ നിയമം മാറ്റി, മലയാളിക്ക് തിരിച്ചടി, പുതിയ നിയമം ഇങ്ങനെ

ബ്രിട്ടനില്‍ കുടിയേറ്റ നിയമം മാറ്റി. ഇനി മുതല്‍ വിസ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടും. ഇത് മലയാളികള്‍ അടക്കം ഉള്ള അനേകം പേര്‍ക്ക് വന്‍ തിരിച്ചടിയാകും. ബ്രിട്ടനില്‍ ഇനി വിസ ലഭിക്കാന്‍ ഉന്നതമായ തൊഴില്‍ യോഗ്യത കൂടിയേ തീരൂ. ഇതിനു ഒരു ബ്രിട്ടീഷ് തൊഴിലുടമയുടെ സാക്ഷ്യപെടുത്തല്‍ ആവശ്യമാണ്. വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലയിലെ ശമ്പള നിലവാരം, ആ മേഖലയില്‍ ജോലിക്കാരുടെ കുറവ് എന്നിവയില്‍ നിശ്ചിത മാനദണ്ഡം അനുസരിച്ചുള്ള കുറഞ്ഞത് 70 പോയിന്റ് എങ്കിലും നേടുകയും വേണം. വിദ്യാര്‍ഥികള്‍ക്കും പുതിയ പോയിന്റ് സംവിധാനം ബാധകമായിരിക്കും. ബ്രിട്ടനിലെ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചതിന്റെ രേഖ, പഠനച്ചെലവ് വഹിക്കാനാവുമെന്നതിന്റെ രേഖ, ഇംഗ്ലിഷ് ഭാഷാ ജ്ഞാനം എന്നിവ സ്റ്റുഡന്റ് വിസയ്ക്കും നിര്‍ബന്ധം. ബ്രിട്ടനിലേ 2021ല്‍ നടപ്പാക്കാന്‍ പോകുന്ന കുടിയേറ്റ നിയമത്തേ കുറിച്ച് യു.കെയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ടോം ജോസ് തടിയമ്പാട് കര്‍മ്മ ന്യൂസില്‍. ബ്രിട്ടനിലേക്ക് തൊഴില്‍ തേടി പോകാന്‍ കാത്തിരിക്കുന്നവരും വിദ്യാര്‍ഥികളും എല്ലാം തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കുക, മറ്റുള്ളവര്‍ക്ക് ഷേയര്‍ ചെയ്യുക.