എട്ടുനില കെട്ടിടം തകര്‍ന്നു: നിരവധിപേര്‍ കുടുങ്ങികിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയില്‍ എട്ടുനില അപാര്‍ട്‌മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. താമസക്കാരിയായ യുവതി ഗോവണിയില്‍ കുടുങ്ങികിടക്കുകയും നിലവിളിക്കുകയും ചെയ്തു. യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

കുടുങ്ങികിടന്ന പലരെയും രക്ഷപ്പെടുത്തി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ റോഡിലെ ഡോഗ്രി പ്രദേശത്താണ് കെട്ടിടത്തകര്‍ച്ച ഉണ്ടായത്. പഴയ കെട്ടിടമാണ് ഇത്. മൂന്നാമത്തെ നിലയും ഏഴാമത്തെ നിലയുമാണ് തകര്‍ന്നത്.

അതേസമയം, മുംബൈയിലെ പാല്‍ഗര്‍ അച്ചോള്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നടിഞ്ഞിരുന്നു. താമസക്കാരില്ലാത്തതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.