ട്രയിനിലേ കൂട്ടകൊല,മതപരമായി പ്രചരിപ്പിക്കരുത്- റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അധികൃതർ

ജയ്പൂർ മുംബൈ സെൻട്രൽ എക്സ്പ്രസിൽ കൂട്ടക്കൊല ചെയ്ത സംഭവത്തിന് കാരണമായ സംഭവത്തിൽ മതപരമായ ബന്ധം ഇല്ലെന്നും വ്യാജ പ്രചാരണം നടത്തേരുത് എന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അധികൃതർ അറിയിച്ചു.തിങ്കളാഴ്ച ജയ്പൂർ-മുംബൈ ട്രെയിനിൽ നാലുപേരെ കൊലപ്പെടുത്തിയ 33 കാരനായ ചേതൻ സിംഗിനെ ചോദ്യം ചെയ്ത് വരികയാണ്‌. ആർപിഎഫ്) ജവാനെ മാനസികാരോഗ്യ പരിശോധനയ്ക്ക് അയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സോഷ്യൽ മീഡിയയിലെ വീഡിയോകളും പോസ്റ്റുകളും ഉയർത്തിയ വർഗീയ മായ പ്രചാരണം തെറ്റാണ്‌ എന്നും അറിയിച്ചു. പ്രതി മുമ്പ് സ്വന്തം മുതലാളി ഉൾപ്പെടെയുള്ള ഹിന്ദുക്കളെയും വെടിവച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതിനിടെ റെയിൽവേ പോലീസ് കോൺസ്റ്റബിൾ ഓടുന്ന ട്രെയിനിൽ യാത്രക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് കാരണമായത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് കണ്ടെത്തൽ. പ്രതി ആരോഗ്യം മോശമായതിനാല്‍ അവധി അനുവദിക്കണമെന്ന്എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെടുകയും ഇതി​ന്റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതി കയ്യിലുണ്ടായിരുന്ന എ കെ 47 തോക്ക് ഉപയോഗിച്ച് തുടരെ വെടിയുതിര്‍ത്തത്.

ജയ്പൂർ മുംബൈ സെൻട്രൽ എക്സ്പ്രസിൽ ചേതൻ സിംഗ് അടക്കം നാലംഗ റെയിൽവെ പോലീസാണ് ഡ്യുട്ടിക്കായി കയറിയത്. പ്രതി ട്രെയിൻ വൽസാഡ് എത്തിയപ്പോൾ എഎസ്ഐ ടിക്കാറാം മീണയോടെ തന്റെ ആരോഗ്യം ക്ഷീണിച്ചെന്നും ഡ്യൂട്ടി പാതിവഴിയിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് പോവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഡ്യൂട്ടി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ടിക്കാറാം മീണ തോക്ക് ഒപ്പമുള്ള കോൺസ്റ്റബിളിന് കൈമാറി തത്ക്കാലം ആളൊഴിഞ്ഞ സീറ്റിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു.

പ്രതി 15 മിനിറ്റോളം വിശ്രമിച്ച ശേഷം ദേഷ്യത്തിൽ എഴുന്നേറ്റ് വന്ന് തന്റെ കയ്യിൽ നിന്ന് തോക്ക് ബലമായി പിടിച്ച് വാങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ മൊഴി. വിശ്രമിക്കുന്നതിനിടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയുമായും പ്രശ്നമുണ്ടാക്കിയതായി സാക്ഷി മൊഴിയുണ്ട്. എഴുന്നേറ്റ് വന്ന പ്രതി ടിക്കാറാം മീണയുമായി കലഹിക്കുകയും തുടര്‍ന്ന് കയ്യിലുള്ള മിനി എകെ 47 ഉപയോഗിച്ച് കൂട്ടക്കൊല തുടങ്ങുകയുമായിരുന്നു.