ഇന്ത്യയില്‍ കോവിഡ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു:രാജ്യത്ത് ആദ്യം

കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന യുവതി പ്രസവിച്ചു. ഡല്‍ഹി എയിംസിലായിരുന്നു പ്രസവം. യുവതിയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിത പ്രസവിക്കുന്നത്. കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധനയ്ക്ക് വിധേയനാക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്. പ്രസവം വെല്ലുവിളിയായിരുന്നുവെന്നും യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

ധാരാവിയില്‍ മരിച്ചയാള്‍ക്ക്‌ കൊവിഡ് ബാധിച്ചത്‌ കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന്‌ മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.
ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.