ഇന്ത്യയില്‍ കൊറോണ അതി വേഗ വ്യാപനം,തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചു

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ അതി വേഗ വ്യാപനം നടക്കുന്നതായ റിപോര്‍ട്ടുകള്‍ ആണ് പുറത്തെത്തുന്നത്. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചിരിക്കുന്നു. ഇതില്‍ 9 പേര്‍ ഇന്ത്യക്കാരാണ്. 6 തെലുങ്കാന സ്വദേശികളും കര്‍ണാടക, തമിഴ്‌നാട്, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുവീതവുമാണ് മരിച്ചത്. ഇത് ഇന്ത്യയിലെ കൊറോണ വ്യാപോനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് വ്യക്തമാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള തബ്‌ലീഗ് ജമാഅത്ത് ആയിരുന്നു മത സമ്മേളനം തെലുങ്കാനയില്‍ വെച്ച് നടത്തിയത്. ആയിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കാളികള്‍ ആയത്.

രാജ്യത്ത് തന്നെ ഈ ഞെട്ടിപ്പിക്കുന്ന കൊറോണയുടെ സമൂഹ വ്യാപന വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടത് തെലങ്കാന സര്‍ക്കാരാണ്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെയായിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മാധിച്ച് ഒന്നിച്ചുള്ള മരണം കുതിച്ചുയര്‍ന്നിരിക്കുകയാണ്. അതോടൊപ്പം സമൂഹ വ്യാപനവും വന്നിരിക്കുകയാണ്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ 200ഓളം പേര്‍ ഇപ്പോള്‍ കോവിഡ് 19 നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാലാണ് ഇവരെ ഐസുലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. മത സമ്മേളനം നടന്ന സ്ഥലത്ത് 2000ത്തോളം പേര്‍ കൂടി നിരീക്ഷണത്തിലാണ്.

എന്നാല്‍ ഏറ്റവും വലിയ കാര്യം സമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുത്തു എന്നും ആരെല്ലാം എന്നും ഏത് സംസ്ഥാനക്കാര്‍ എന്നും ഒക്കെ ഇനിയും പുറത്ത് വന്നിട്ടില്ല. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും സംഘാടകര്‍ കൈമാറാന്‍ താമസിക്കുന്നത് ആശങ്കപെടുത്തിയതായും റിപോര്‍ട്ടുകള്‍ ഉണ്ട്. സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി. ഡല്‍ഹിയില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയില്‍ നിന്നു വന്ന 11 പേര്‍ ഹൈദരാബാദില്‍ പോയി രോഗബാധിതരായി. അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍നിന്നു വന്ന ആറു പേരും മടങ്ങിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഡല്‍ഹി പൊലീസ് ഇവിടെ നിന്നുള്ള 200 പേരെ ആശുപത്രിയിലാക്കാനും രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനും പരിസരപ്രദേശവും പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി.

എന്തായാലും ഇന്ത്യയില്‍ ആദ്യമായ ഏറ്റവും വലിയ സമൂഹ വ്യാപനം ഈ മത സമ്മേളനത്തിലൂടെ നടന്നിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രാജ്യത്തും തെലുങ്കാനയിലും കൊറോണ വൈറസിന്റെ വലിയ മുന്നറിയിപ്പുകള്‍ നിലവില്‍ ഇരിക്കെ മത സമ്മേളനം നടന്നപ്പോൾ അധികൃതരും സംഘാടകരും വേണ്ട മുൻ കരുതൽ എടുത്തിരുന്നില്ല എന്നും കാര്യങ്ങൾ വ്യക്തമാക്കുകയാണ്‌. കൂടാതെ പല രാജ്യത്ത് നിന്നും അനേകം ആളുകള്‍ ഇതിനായി സമ്മേളന സ്ഥലത്ത് എത്തുകയും സാമൂഹിക ബന്ധം ആയിരക്കണക്കിനാളുകള്‍ നടത്തുകയും ചെയ്തിരിക്കുകയാണ്