ഡോക്ടർ വന്ദന ദാസ് വധം പോലീസിനോട് 4 ചോദ്യങ്ങൾ, പ്രതിക്ക് കൈവിലങ്ങ് വയ്ക്കാതെ എന്തുകൊണ്ട് കൊണ്ടുപോയി

കൊട്ടാരക്കരയിൽ ഡോക്ടര്‍ വന്ദന ദാസ് എന്ന ഡോക്ടറേ എല്ലാവരും നോക്കി നില്ക്കേ പ്രതി കുത്തി കൊന്നപ്പോൾ പോലീസിന്‌ സംഭവത്തിൽ ഗുരുത വീഴ്ച്ച എന്ന് ചൂണ്ടിക്കാട്ടുന്നു. ബോട്ട് മറിഞ്ഞാലും, അപകടം വന്നാലും, കൊല നടന്നാലും സർക്കാർ ഉദ്യോഗസ്ഥർ ആണ്‌ കാരണക്കാർ എങ്കിൽ ഒരിക്കലും നടപടി ഉണ്ടാകുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ച്ചകൾക്ക് നടപടി ഇല്ലാത്ത മൂലം വീണ്ടും വീണ്ടും ദുരന്തങ്ങൾ അവരുടെ ജോലിയിലെ അശ്രദ്ധ മൂലം അനുദിനം ഉണ്ടാകുന്നു

ഇപ്പോൾ കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തിൽ പോലീസിന്റെ ഉത്തരവാദിത്വം അടിവരയിടുന്ന 4 ചോദ്യങ്ങളുമായി പൊതു പ്രവർത്തകൻ കൂടിയായ നിക്സൺ ജോൺ രംഗത്ത് വന്നു.എന്തുകൊണ്ട് ആക്രമമാരിയായ പ്രതിയേ കൈവിലങ്ങ് വയ്ച്ച് ആശുപത്രിയിൽ ഹാജരാക്കിയില്ല. കൊല കഴിഞ്ഞ് കൈകൾ കെട്ടി. എന്നാൽ അതിനു മുമ്പ് കൈകൾ ബന്ധിച്ചിരുന്നു എങ്കിൽ ഈ കൊല നടക്കുമായിരുന്നോ?

കുറിപ്പ് ഇങ്ങനെ

1. പ്രതിയെ വിലങ്ങു് വച്ചു് പരിശോധനയ്ക്കു് ഹാജരാക്കാഞ്ഞതു് എന്തുകൊണ്ടു് ?
2. പ്രതി ആക്രമണം തുടങ്ങിയപ്പോള്‍ ,പ്രതിക്കു് ഒപ്പം മറ്റു് രണ്ടു് ഡോക്ടര്‍ മാരെയും മുറിയില്‍ ഇട്ടു് പുറത്തുനിന്നും പൂട്ടിയതു് എന്തിനു് ?
3. ആക്രമണകാരിയായ ഒരു് പ്രതിയെ ചികിത്സയ്ക്കു് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ടതായ മുന്‍ക്കരുതലുകള്‍ എന്തുകൊണ്ടു് എടുത്തില്ല?
4. ആശ്പത്രിയില്‍ വച്ചു് ഡോക്ടര്‍. വന്ദന ദാസ് ഉള്‍പ്പെടെയുള്ള 3 പേരെ പ്രതി കുത്തുകയും, മറ്റു് രണ്ടു് പേരെ പ്രതി അടിക്കുകയും ചെയ്തു്. അപ്പോള്‍ അത്ര കായികബലവും ശാരീരികക്ഷമതയും ഇല്ലാത്തവരാണോ കേരളാ പോലീസ് ?
ഇത്രയധികം ആക്രമണകാരിയും, മദ്യത്തിനും മയക്കുമരുന്നിനും അടിമയും ആയ ഒരു് ക്രിമിനല്‍ അധ്യാപകന്റെ വിദ്യാര്‍ത്ഥികളുടെ കാര്യം ആണു് കഷ്ടം.
ഏതായാലും ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും കേരളാ പോലീസിനു് ഒരിക്കലും ഒഴിഞ്ഞു് മാറാന്‍ ആവില്ല.ഇതു് നിയമവാഴ്ച്ചയുടെ പരാജയം തന്നെ.
ജയ് ഹിന്ദ്

കൊട്ടാരക്കരയില് ഡോക്ടര് വന്ദന ദാസിന്റെ മരണത്തിനു് ഉത്തരവാദി പോലീസ് തന്നെ…

കൊട്ടാരക്കര താലൂക്കു് ആശ്പത്രിയില് , ബുധനാഴ്ച്ച , ശ്രീനിലയം കുടവട്ടൂര് സന്ദീപ് എന്ന അധ്യാപകന്റെ ആക്രമണത്തില് ,ഹൗസ് സര്ജന് വന്ദന ദാസ് (22) അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു്. 6 കുത്തുകള് ഏറ്റാണു് ഡോക്ടര് വന്ദനാ ദാസ് കൊല്ലപ്പെട്ടതു്. പൂയപള്ളിയിലെ അടിപിടി കേസ്സില്, സന്ദീപിനെ പോലീസ് അറസ്റ്റുചെയ്തു് കൊട്ടാരക്കര താലൂക്കു് ആശ്പത്രിയില് എത്തിച്ചപ്പോള് ആണു് പ്രതി വനിതാ ഡോക്ടറിനെ കുത്തിക്കൊന്നതു് . ഇയാള് നെടുമ്പന യു.പി. സ്ക്കൂളിലെ അദ്ധ്യാപകന് ആണു്. ഇയാള് മദ്യപാനത്തിനു് അടിമ ആണു് എന്നാണു് ഞങ്ങള്ക്കു് ലഭിക്കുന്ന വിവരം. ഇയാള് ഡീ അഡിക്ഷന് സെന്ററില് ചികിത്സ കഴിഞ്ഞു് നാട്ടില് എത്തി തല്ലുണ്ടാക്കി കാലില് മുറുവേറ്റതിനെ തുടര്ന്നു് കൊട്ടാരക്കര താലൂക്കു് ആശ്പത്രിയില് ചികിത്സയ്ക്കായി പോലീസ് കൊണ്ടുവന്നപ്പോള് ആണു് ഡോക്ടര് വന്ദന ദാസിനെ കുത്തിക്കൊന്നതു്. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കി ആണു് പ്രതി ഡോക്ടറിനെ കുത്തിയതു.
ഇവിടെ കൈവിലങ്ങില്ലാതെ ആകമണക്കാരിയായ പ്രതിയെ എത്തിച്ച പോലീസുക്കാര് കാട്ടിയതു് ഗുരുതരമായ അനാസ്ഥ തന്നെ ആണു്.
ഇതു് നിയമവാഴ്ച്ചയുടെ പരാജയം ആണെന്നു് ആരെങ്കിലും പറഞ്ഞാല് അവരെ കുറ്റം പറയാന് ആവുമോ ?