ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട് വിട്ട് പോകുമ്പോൾ അതോർത്ത് സങ്കടപ്പെടാതെ സന്ദർഭം പ്രയോജനപ്പെടുത്തിയ അമ്മ’

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു. ഇപ്പോഴിതാ ചരമവാർഷിക ദിനത്തിൽ നീലിമ മേനോൻ എന്ന സിനിമാസ്വാദക ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

കുറിപ്പിങ്ങനെ,

കൽപനയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബാംഗ്ലൂർ ഡേയ്‌സിലായിരുന്നു. കുട്ടന്റെ അമ്മയിലൂടെ കൽപ്പന തന്നിലേക്ക് ഒരു പുതിയ മുഖം അനാവരണം ചെയ്യുകയായിരുന്നു. പ്രായോഗികമായി ചിന്തിക്കുന്ന ഒരു സ്ത്രീയാണ് കുട്ടൻ്റെ അമ്മ. വിവരക്കേട് ഒട്ടും തന്നെ ഇല്ലാത്ത ഒരു സ്ത്രീ. അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല.

പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു. വാതിൽ പൂട്ടി തൻ്റെ മകൻ കുട്ടനോട് തന്റെ കർമ്മപദ്ധതി പ്രഖ്യാപിക്കുന്ന രംഗം എന്തൊരു രസമാണ്. കൂടാതെ, ഒരു ഗ്രാമത്തിന്റെ പരിധിയിൽ നിന്ന് ഒരു മഹാനഗരത്തിന്റെ ഭാഗമാകാനുള്ള അവരുടെ പടിപടിയായ രൂപമാറ്റം എന്തൊരു ഇഷ്ടമാണെന്നോ. അവരുടെ ഫ്ലാറ്റ് മേറ്റ്‌സുമായി റമ്മി കളിയും പിസ ഓർഡർ ചെയ്യാൻ കുട്ടനോട് സാധാരണമായി പറയുകയും ചെയ്യുന്ന ആ രംഗം ഒരിക്കലും മറക്കാനാവില്ലല്ലോ