ഭീകരവാദ പ്രവർത്തനത്തിന് പണം നൽകിയ കോൺഗ്രസ്സ് മുൻ മന്ത്രിമാർക്കെതിരെ കുറ്റപത്രം

ശ്രീനഗർ. ജമ്മു കാശ്മീരിൽ ഭീകരവാദ പ്രവർത്തനത്തിന് പണം നൽകിയ രണ്ടു മുൻ കോൺഗ്രസ് മന്ത്രിമാർ അഴിക്കുള്ളിലേക്ക്. സംസ്ഥാന അന്വേഷണ ഏജൻസി കോൺഗ്രസ്സ് മുൻ മന്ത്രിമാർക്കെതിരെ കുറ്റപത്രം നൽകി. സംസ്ഥാന അന്വേഷണ ഏജൻസി ജമ്മു കശ്മീർ മുൻ കോൺഗ്രസ്സ് മന്ത്രിമാരായ ജിതേന്ദർ സിംഗ്, ബാബു സിംഗ് കൂടാതെ മറ്റ് രണ്ടുപേർക്കെതിരെയുമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 2002ൽ പി ഡി പി സർക്കാരിന്റെ ഭാഗമായിരുന്ന മന്ത്രിയായിരുന്നു ബാബു സിംഗ്.

തീവ്രവാദത്തിനു സാമ്പത്തിക സഹായം നൽകിയ ആനന്ദനാഗിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് ഷാ, ദോധയിൽ നിന്നും പിടിയിലായ മുഹമ്മദ് ഹുസൈൻ ഖത്തീബിനെതിരെയും അന്വേഷണ ഏജൻസി കുറ്റപത്രം നൽകിയിരിക്കുകയാണ്. ഖത്തീബ് ഇപ്പോൾ പാകിസ്താനിലാണ് താമസമാക്കിയിരിക്കുന്നത്. 2002 മാർച്ചിൽ ഷെരീഫ് ഷാ 6,90,000 രൂപയുമായി പോലീസ് പിടിയിലായിരുന്നു. ഈ പണം ബാബു സിംഗിന്റെ നേച്ചർ മാൻകൈൻഡ് ഫ്രണ്ട്‌ലി ഗ്ലോബൽ പാർട്ടിക്ക് നൽകാൻ കൊണ്ടുവന്നതാണെന്നാണ് അന്വേഷണ ഏജൻസികൾ പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 9ന് തുടർന്ന് ബാബു സിംഗിനെതിരെ ഭീകരവാദ പ്രവർത്തനത്തിന് പണം നൽകാൻ സാഹായിച്ചു എന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഒപ്പം ബാബു സിംഗിന് ഹിസ്ബുൾ മുജാഹിദീൻ ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

ഭീകരവാദികളുമായി ഓൺലൈൻ മീറ്റിങ്ങുകളും, അഭിമുഖങ്ങളും ബാബു സിംഗ് നടത്തിയിരുന്നു. ഓൺലൈനായി നടത്തിയ മീറ്റിങ്ങുകൾ മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധത്തിലാണ് സംഘടിപ്പിച്ചു വന്നിരുന്നത്. 1984ൽ തൂക്കിലേറ്റിയ ജെകെഎഫ്എൽ ഭീകരൻ മഖ്ബൂൽ ഭട്ടിന്റെയും സ്വാതന്ത്ര്യ സമരസേനാനി കളായിരുന്ന ഭഗത് സിംഗ്, രാജ് ഗുരു, സുഖ്‌ദേവ് തുടങ്ങിയവരുടെ പേരുകൾ ഉപയോഗിച്ചാണ് ഇവർ ഓൺലൈൻ മീറ്റിങ്ങുകൾ നടത്തിയതെന്നാണ് എസ് ഐ എ റിപ്പോർട്ട് ചെയ്യുന്നത്.

ഖത്തീബുമായി സിംഗ് ഓൺലൈൻ വഴി ബന്ധപ്പെടുകയും പണം ശേഖരിക്കുന്നതി നായി ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു. പാർട്ടി സെക്രട്ടറിയായ ഷെരീഫ് ഷായ്‌ക്ക് ലഭിച്ച പണം ബാബു സിംഗിന് നൽകാനായി ജമ്മു കശ്മീരിലേക്ക് പോകുന്ന വഴിക്കാന് ഇയാൾ പിടിയിലാവുന്നത്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭ പരിപാടിയിൽ മുൻപന്തിയിൽ പ്രവർത്തിക്കുകയും പുനഃസ്ഥാപിക്കണമെന്ന് ബാബു സിംഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.