‘ഞാൻ ഹോളിവുഡില്‍ നിന്നാണ് വരുന്നത്, നിങ്ങളെ കണ്ട നിമിഷം മുതല്‍ ഞാൻ പ്രണയത്തിലായി, എന്നെ വിവാഹം കഴിക്കുമോ?’ സുന്ദരിയുടെ ചോദ്യത്തിന് സൽമാൻ പറഞ്ഞത്

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയാകാറുള്ള സൂപ്പർ താരമാണ് സൽമാൻഖാൻ. താരത്തിന്റെ പ്രണയങ്ങളും എപ്പോഴും വാർത്തകളായിരുന്നു. ഇന്നും ബാച്ചിലറായി തുടരുന്ന താരം എല്ലാ ചർച്ചകളും രസകരമായാണ് നേരിടാറുള്ളത്. ഇപ്പോഴും പ്രേമാഭ്യർഥനകളും , വിവാഹാഭ്യർഥനകളുമൊക്കെയായി ഏറെ സുന്ദരിമാർ സൽമാനെ നോട്ടമിട്ട് എത്താറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.

പൊതുവേദിയിൽ വെച്ച് തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയ യുവതിയ്ക്ക് സൽമാൻ കൊടുത്ത മറുപടി ആണ് ശ്രദ്ധനേടിവരുന്നത്. അബുദാബിയിൽ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡിൽ പങ്കെടുക്കാൻ എത്തിയ സൽമാൻ ഖാൻ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഒരു യുവതി വന്ന് താരത്തിനോട് വിവാഹഭ്യര്‍ത്ഥന നടത്തുകയാണ് ഉണ്ടായത്.

‘ഞാൻ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായി’ യുവതി വളരെ സീരീസ് ആയി താരത്തോട് പറഞ്ഞു. അതിന് സൽമാൻ നൽകിയ മറുപടി ആരാധകരെ ചിരിപ്പിക്കുന്നതായിരുന്നു. ‘നിങ്ങൾ ഷാരുഖ് ഖാനെക്കുറിച്ചാണോ പറയുന്നത്’? എന്നായിരുന്നു സല്‍മാന്‍ യുവതിയോട് തിരികെ ചോദിക്കുന്നത്.

‘സല്‍മാന്‍ ഖാനെക്കുറിച്ച് തന്നെയാണ് പറയുന്നതെന്നും വിവാഹം കഴിക്കാമോ?’ എന്നും യുവതി തുടർന്നു ചോദിച്ചു. താരം ഉടൻ അടുത്ത മറുപടി നൽകി. ‘എനിക്ക് വിവാഹം കഴിക്കേണ്ട സമയം കഴിഞ്ഞു, 20 വര്‍ഷം മുന്‍പ് തമ്മിൽ കാണേണ്ടിയി രുന്നു.’ സൽമാൻ യുവതിയോട് മറുപടി പറഞ്ഞു. ഈ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.