സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഒമാൻ അധികൃതരുമായി ചർച്ച നടത്തി ഇന്ത്യ

ന്യൂഡല്‍ഹി. സാക്കീര്‍ നായിക്കിനെ കുടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് സക്കീര്‍ നായിക്കിനെ കുടുക്കുവാന്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 23ന് ഒമാനില്‍ എത്തുന്ന സാക്കീര്‍ നായിക്കിനെ കസ്റ്റഡിയില്‍ എടുക്കുവനാണ് ഇന്ത്യയുടെ നീക്കും. ഇത് സംബന്ധിച്ച് ഒമാന്‍ സര്‍ക്കാരുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

2017 മുതല്‍ സാക്കിര്‍ നായിക്ക് മലേഷ്യയിലാണ് താമസിക്കുന്നത്. മാര്‍ച്ച് 23നും 25 നും തലസ്ഥാന നഗരമായ മസ്‌ക്കറ്റില്‍ രണ്ട് മതപ്രഭാഷണങ്ങള്‍ നടത്താന്‍ ഒമാന്‍ സര്‍ക്കാര്‍ നായിക്കിനെ ക്ഷണിച്ചിരുന്നു. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെക്കുറിച്ച് ഇന്ത്യന്‍ എംബസി ഒമാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ ആവശ്യം ഒമാന്‍ അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സാക്കിര്‍ നായിക്കിനെ ഇന്ത്യയില്‍ എത്തിക്കുവാന്‍ ഇന്ത്യ ഒരു നിയമസംഘത്തെ അയയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദേശത്തെയും ഇന്ത്യയിലെയും മുസ്ലീം യുവാക്കളെ പ്രഭാഷണങ്ങളിലൂടെ മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.