സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ വാക്‌സീനുമായി ഇന്ത്യ

ന്യൂഡല്‍ഹി. സെര്‍വിക്കല്‍ കാന്‍സറിന് ആദ്യമായി തദ്ദേശിയ വാക്‌സീന്‍ വികസിപ്പിച്ച് ഇന്ത്യ. പൂണെയിലെ ശീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സീന്‍ വികസിപ്പിച്ചത്. സെര്‍വാവാക് എന്ന പേരില്‍ വാക്‌സീന്‍ നിര്‍മ്മിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിങ്ങ് പറഞ്ഞു.

200 മുതല്‍ 400 രൂപവരെയാണ് വാക്‌സിന്റെ വില. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഈ രോഗം മൂലം സംഭവിക്കുന്ന മരണങ്ങളില്‍ നാലിലൊന്നും ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.